കാഞ്ഞങ്ങാട്:പുല്ലൂര്‍ കണ്ണാങ്കോട്ട് ഭഗവതിക്കാവിലെ പ്രതിഷ്ഠാദിനം ഭക്തിയുടെ നിറവില്‍ ആഘോഷിച്ചു. 21 മുതല്‍ 24 വരെ തിയതികളില്‍ നടക്കുന്ന കളിയാട്ടത്തിന് മുന്നോടിയായി കലവറ നിറയ്ക്കല്‍ ഘോഷയാത്രകള്‍ എത്തി. പുല്ലൂര്‍ മാച്ചിപ്പുറം ചാമുണ്ഡേശ്വരി ഗുളികന്‍ ദേവസ്ഥാനം, മധുരമ്പാടി മുത്തപ്പന്‍ മടപ്പുര, ഉദയനഗര്‍വരയില്ലം അയ്യപ്പ ഭജന മന്ദിരം എന്നിവടങ്ങളില്‍ നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്രകള്‍ എത്തി.
കളിയാട്ടത്തിന്റെ ഭാഗമായി 21 ന് വൈകിട്ട് ആറിന് കാഴ്ച സമര്‍പ്പണ ഘോഷയാത്ര വേലാശ്വരം വ്യാസേശ്വരം ശിവ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. തുടര്‍ന്ന് അന്ന പ്രസാദ വിതരണം. 23 ന് ഉച്ചയ്ക്ക് 12 ന് തെയ്യം കൂടല്‍ വൈകിട്ട് ആറിന് ഇരട്ടക്കുട്ടിച്ചാത്തന്‍, കുളിച്ചേറ്റം, അന്തിക്കോലം, അന്തി ഗുളികന്‍, ഭൂതം, ഭൈരവന്‍, രക്ത ജാതന്‍, പൊട്ടന്‍ തെയ്യം തെയ്യങ്ങള്‍ അരങ്ങിലെത്തും. രാത്രി എട്ടിന് അന്നദാനം 24 ന് രാവിലെ എട്ട് മുതല്‍ പന്നിക്കുളത്ത് ചാമുണ്ഡി, ഗുളികന്‍, കണ്ണാങ്കോട്ട് ചാമുണ്ഡി, ആരണ്യത്ത് ഭഗവതി വിഷ്ണുമൂര്‍ത്തി,ഗുളികന്‍ തെയ്യങ്ങള്‍ അരങ്ങിലെത്തും. ഉച്ചയ്ക്ക് അന്ന പ്രസാദ വിതരണം വൈകിട്ട് മൂന്നിന് കണ്ണാങ്കോട്ട് ഭഗവതിയുടെ തിരുമുടി നിവരല്‍ തുടര്‍ന്ന് വിളക്കിലരിയോടെ കളിയാട്ടം സമാപിക്കും.