കാഞ്ഞങ്ങാട് മടിയന്‍ ക്ഷേത്രപാലകന്റെ അമരഭൂമിക്കകത്ത് സ്ഥിതി ചെയ്യുന്ന കേക്കടവന്‍ തറവാട് കളിയാട്ട മഹോത്സവം ജനുവരി 17, 18 ശനി ഞായര്‍ തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം നടന്നു. ജനുവരി 17ന് ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് സര്‍വൈശ്വര്യ വിളക്ക് പൂജയും തുടര്‍ന്ന് തെയ്യം കൂടലും നടയില്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി, രക്ത ചാമുണ്ഡി, പടിഞ്ഞാര്‍ ചാമുണ്ഡി എന്നീ തെയ്യങ്ങളുടെ തോറ്റവും കാര്‍ന്നോന്‍, മാഞ്ഞാളി അമ്മ തെയ്യങ്ങളുടെ പുറപ്പാടും നടന്നു. ഞായറാഴ്ച 12 മണി മുതല്‍ രക്തചാമുണ്ഡി, നടയില്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി, പടിഞ്ഞാര്‍ ചാമുണ്ഡി തെയ്യങ്ങള്‍ അരങ്ങില്‍ എത്തി. വിളക്കിലരി ചടങ്ങോട് കൂടി കളിയാട്ട മഹോത്സവത്തിന് സമാപനമായി