കാഞ്ഞങ്ങാട്: കേരള പൂരക്കളി കലാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് എല്ലാ മേഖലകളിലും നടത്തിവരുന്ന വിവിധ പരിപാടികളുടെ ഭാഗമായി കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിഴക്കുംകരയില്‍ സംഘടിപ്പിക്കുന്ന പൂരക്കളി- മറുത്തു കളി മഹോത്സവത്തിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരണ യോഗം കിഴക്കും കര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാന ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. പൂരക്കളി കലാ അസോസിയേഷന്‍ കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് പി.കൊട്ടന്‍കുഞ്ഞി അടോട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ പി. ദാമോദരപ്പണിക്കര്‍ കാഞ്ഞങ്ങാട് ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി മടിക്കൈ ഗോപാലകൃഷ്ണ പണിക്കര്‍, കെ. വിശ്വനാഥന്‍, എം. സതീശന്‍, എം. രാമകൃഷ്ണന്‍, ബൈജു അതിയാമ്പൂര് എന്നിവര്‍ സംസാരിച്ചു. പൂരക്കളി കലാ അസോസിയേഷന്‍ കാഞ്ഞങ്ങാട് മേഖലാ ജനറല്‍ സെക്രട്ടറി വസന്തകുമാര്‍ കാട്ടുകുളങ്ങര സ്വാഗതവും വി. നാരായണന്‍ നന്ദിയും പറഞ്ഞു. ഫെബ്രുവരി 14ന് ശനിയാഴ്ച കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാന ത്ത് സംഘടിപ്പിക്കുന്ന പൂരക്കളി മറുത്തുകളി മഹോത്സവത്തിന്റെ സംഘാടക സമിതി ചെയര്‍മാനായി കെ. വിശ്വനാഥനെയും കണ്‍വീനറായി വസന്തകുമാര്‍ കാട്ടുകുളങ്ങര യെയും ഖജാന്‍ജിയായി പി. ദാമോദരപ്പണിക്കര്‍ കാഞ്ഞങ്ങാടിനെയും തെരഞ്ഞെടുത്തു. പൂരക്കളി- മറത്തുകളി മഹോത്സവത്തിന്റെ ഭാഗമായി പൂരക്കളി പ്രദര്‍ശനം, മറുത്തുകളി, പൂരക്കളി കലാകാരന്മാരെ ആദരിക്കല്‍, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പൂരക്കളിയില്‍ മികവുപുലര്‍ത്തിയ ടീമിനെ അനുമോദിക്കല്‍, തിരുവാതിര, കോല്‍ക്കളി, കൈകൊട്ടിക്കളി എന്നിവയുടെ പ്രദര്‍ശനവും ഒരുക്കും. 2026 ഫെബ്രുവരി 14 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പരിപാടികള്‍ നടക്കും.