പുല്ലൂര്‍ :താളിക്കുണ്ട് ചെറിയ ഇടച്ചി താനത്തിങ്കല്‍ ശ്രീ വയനാട്ടു കുലവന്‍ ദേവസ്ഥാനത് മാര്‍ച്ച് 10,11,12തീയതികളില്‍ നടക്കുന്ന തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി ആഘോഷക്കമ്മിറ്റി പുറത്തിറക്കിയ ക്ഷണപത്രികയുടെ പ്രകാശനം ദേവസ്ഥാന തിരുമുറ്റത്ത് ആചാര സ്ഥാനികരുടെ മഹനീയ സാന്നിധ്യത്തില്‍ ഉത്സവാന്തരീക്ഷത്തില്‍ നടന്നു. കാസര്‍ഗോഡ് ഡി.വൈ.എസ്.പി സി. കെ. സുനില്‍കുമാര്‍ ക്ഷണ പത്രികയുടെ പ്രകാശനം നിര്‍വഹിച്ചു. ഉത്സവങ്ങളും ആഘോഷങ്ങളും എല്ലാ സ്പര്‍ദ്ധകളും മാറ്റിവെച്ചുകൊണ്ട് ജനങ്ങളുടെ ഐക്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ളതാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആഘോഷക്കമ്മിറ്റി ചെയര്‍മാന്‍ സി. രാജന്‍ പെരിയ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മാടിക്കാല്‍ നാരായണന്‍, ആഘോഷക്കമ്മിറ്റി ജനറല്‍ കണ്‍വിനര്‍ കെ. കുമാരന്‍ വായ്യോത്ത്, അടോട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ കുളങ്ങര ഭഗവതി ദേവസ്ഥാന പ്രസിഡന്റ് ഹരിഹരന്‍ വെള്ളിക്കോത്ത്, ഇടച്ചിയില്‍ വരപ്പുറം തറവാട് പ്രസിഡന്റ് പി. പരമേശ്വരന്‍ നായര്‍, എം വി നാരായണ്‍ പുല്ലൂര്‍, മാതൃസമിതിപ്രസിഡന്റ് ജാനകിയമ്മ മധുരംമ്പാടി, വി. ഉണ്ണികൃഷ്ണന്‍ നായര്‍ ഇടച്ചി തുടങ്ങിയവര്‍ സംസാരിച്ചു.പബ്ലിസിറ്റി ചെയര്‍മാന്‍ സന്തോഷ് കുമാര്‍ മധുരമ്പാടിസ്വാഗതവും കണ്‍വീനര്‍ വേണുഗോപാലന്‍ വിഷ്ണുമംഗലം നന്ദിയും പറഞ്ഞു.