ക്ഷാമബത്ത അവകാശമല്ല എന്ന് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് കെ ജി ഒ യു കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജീവനക്കാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ എത്രയും വേഗം നല്‍കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് ഡോക്ടര്‍ കെ വി പ്രമോദ് അധ്യക്ഷനായി . സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കൊളത്തൂര്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രാജീവന്‍ പെരിയ സ്വാഗതം പറഞ്ഞു. സുനില്‍കുമാര്‍ സി നാരായണന്‍കുട്ടി ,സി ജെ കൃഷ്ണന്‍, സി ജി രവീന്ദ്രന്‍ ,ഡോക്ടര്‍ മുഹമ്മദ് ഇന്ത്യാസ്, വിനോദ് എറുവാട്ട്, സീമ എന്‍, ശ്രീവിദ്യ വി വി, എം പി ഷനിജ് തുടങ്ങിയവര്‍ സംസാരിച്ചു