രാജപുരം: കോളിച്ചാല്‍ പാറക്കടവ് ശ്രീ മുത്തപ്പന്‍ മടപ്പുര പ്രതിഷ്ഠാ ദിന തിരുവപ്പന വെള്ളാട്ടമഹോത്സവം നാളെയും മറ്റന്നാളുമായി (തിങ്കള്‍,ചൊവ്വ)ദിവസങ്ങളില്‍നടക്കും. തിങ്കള്‍ രാവിലെ 5 മണിക്ക് മഹാഗണപതിഹോമം, 9 മണിക്ക് പയം കുറ്റി, 10.30 ന് കലവറ ഘോഷയാത്ര, 11 മണിക്ക് സഹസ്ര നാമ ജപം , 12 മണിക്ക് അന്ന പ്രസാദം, 4.30 ന് ദൈവത്തെ മലയിറക്കല്‍, 5 മണിക്ക് തിരുവാതിര, കൈകൊട്ടിക്കളി. 6.30ന് ദീപാരാധനയോടു കൂടി ഊട്ടും വെള്ളട്ടം .8 മണിക്ക് അന്നദാനം, 9 മണിക്ക് സന്ധ്യാ വേല, 10 മണിക്ക് കളിക്കപ്പാട്ട് തുടര്‍ന്ന് കലശം എഴുന്നള്ളിപ്പ് വെളള കെട്ടല്‍. ചെവ്വാഴ്ച രാവിലെ 6 മണിക്ക് തിരുവപ്പന വെള്ളാട്ടം പുറപ്പാട്, 12 മണിക്ക് അന്ന പ്രസാദം. വൈകുന്നേരം കലശം പാടി പൊലിപ്പിച്ച് ദൈവത്തെ മലകയറ്റല്‍ , തുടര്‍ന്ന് നടയടയ്ക്കല്‍.