രാജപുരം : കൊട്ടോടി സെന്റ് ആന്‍സ് ദേവാലയത്തില്‍ വിശുദ്ധ അന്നായുമ്മായുടെ തിരുനാളിന് വികാരി ഫാ.സനീഷ് കയ്യാലക്കകത്ത് കൊടിയേറ്റി. തുടര്‍ന്ന് മരുച്ചവരെ അനുസ്മരിച്ചുള്ള റാസ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം എന്നിവ നടന്നു. ജനുവരി 17 നാളെ വൈകിട്ട് 5.30ന് ഫാ.ജിസ്‌മോന്‍ മരങ്ങാലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാന. വചന സന്ദേശം – ഫാ.ജോബിഷ് തടത്തില്‍, തുടര്‍ന്ന് പ്രദക്ഷിണം കുരിശുപള്ളിയിലേക്ക്, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം – ഫാ.ജോസ് അരീച്ചിറ കാര്‍മികത്വം വഹിക്കും. ജനുവരി 18ന് ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുനാള്‍ റാസ- ഫാ.ഫിനില്‍ ഈഴാറാത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ.ഷിന്റോ വലിയപറമ്പില്‍, ഫാ.ജോമോന്‍ കൂട്ടുങ്കല്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. ഫാ.ഓനായി മണക്കുന്നേല്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, ഫാ.റോജി മുകളേല്‍.