രാജപുരം: പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് രാജപുരം സൗഖ്യം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രമേഹരോഗം എങ്ങനെ പ്രതിരോധിക്കാം എന്ന വിഷയത്തെ ആസ്പതമാക്കി ക്ലാസ്സ് സങ്കടിപ്പിച്ചു. ബളാംതോട് മേരി ബാപ്സ്റ്റിട്‌സ് ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍ ജോര്‍ജ്. സി. ജോയ് ക്ലാസ്സിനു നേതൃത്വം നല്‍കി. രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ കെ. ടി. മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. രാജപുരം ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ സോജന്‍ ജോര്‍ജ് മുഖ്യാഥിതിയായി. സൊസൈറ്റി പ്രസിഡണ്ട് വി. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. പി. ടി. തോമസ്, സെക്രട്ടറി ഒ. ജെ. മത്തായി ജോയിന്റ് സെക്രട്ടറി ജെയിന്‍. പി. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.