കള്ളാര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രമഹോത്സവം ജനുവരി 18, 19, തിയ്യതികളില്‍: 17 ന് കലവറനിറയ്ക്കല്‍

രാജപുരം: കള്ളാര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ജനുവരി 18, 19, തിയ്യതികളില്‍ നടക്കും. ഇന്ന് രാവിലെ 7 മണിക്ക് കലവറ നിറയ്ക്കല്‍, രാത്രി 7 മണിക്ക് തിരുവത്താഴത്തിന് അരി അളവ്. 18 ന് രാവിലെ ഗണപതി ഹോമം, 7 മണി മുതല്‍ വിഷ്ണു സഹസ്രനാമം, സമ്പൂര്‍ണ്ണനാരാണിയ പാരായണം. 10 മണിക്ക് തുലാഭാരം, 12 മണിക്ക് പുല്ലാംകുഴല്‍, ഉച്ചയ്ക്ക് 12.30 ന് മഹാപൂജ, 12.50 ന് ഭക്തിഗാനം,1 മണിക്ക് അക്ഷരശ്ലോകം, 6 മണിക്ക് തായമ്പക, 6.45 ന് ദീപാരാധന, നിറമാല, 7 മണിക്ക് ശ്രീമദ് ഭഗവത് ഗീത പാരായണം, 7.15 ന് നൃത്തനൃത്യങ്ങള്‍, 8 മണിക്ക് തിരുവാതിര,8.10 ന് ഭരതനാട്യം, 8.20 ന് മോഹനിയാട്ടം, 8.35 ന് തിരുവാതിര, 8.45 ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍, 9 മണിക്ക് അത്താഴപൂജ , 9.30 ന് ശ്രീഭൂതബലി എഴുന്നള്ളത്ത് തിടമ്പ് നൃത്തം.

19 ന് 8 മണിക്ക് ശ്രീമദ് ഭഗവത് ഗീത പരായണം, 9 മണിക്ക് തുലാഭാരം, 12 മണിക്ക് സോപാന സംഗീതം, ഉച്ചയ്ക്ക് 12.30 ന് മഹാപൂജ, ഭക്തിഗാനസുധ, വൈകുന്നേരം 6 മണിക്ക് തായമ്പക, 6.30ന് കള്ളാര്‍ കോളിക്കയില്‍ കാഴ്ച സമിതിയുടെ തിരുമുല്‍ക്കാഴ്ച സമര്‍പ്പണം, 6.45 ന് ദീപാരാധന നിറമാല,7 മണിക്ക് ഭരതനാട്യം, തിരുവാതിര, സെമി ക്ലാസിക്കന്‍ ഡാന്‍സ്, 8. 15 ന് തിരുവാതിര, സെമി ക്ലാസിക്കല്‍ ഡാന്‍സ്, 8.45 ന് നൃത്ത നിശ , 9 മണിക്ക് അത്താഴപൂജ , 9.30 ന് ശ്രീഭൂതബലി എഴുന്നള്ളത്ത് തിടമ്പ് നൃത്തം

Leave a Reply

Your email address will not be published. Required fields are marked *