മാതോത്ത് ശ്രീ മഹാവിഷ്ണുക്ഷേത്ര ബ്രഹ്‌മകലശ മഹോല്‍സവത്തിന് തുടക്കമായി

കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ 2026 ജനുവരി 16 മുതല്‍ 20 വരെ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ തുടക്കം കുറിച്ചു ക്ഷേത്ര തന്ത്രി മേക്കാട്ടില്ലത്ത് പത്മനാഭപട്ടേരിയെ താലപ്പൊലി മുത്തുക്കുടവാദ്യഘോഷത്തോടെ പൂര്‍ണ്ണ കുംഭം നല്‍കി ആനയിച്ചു. ക്ഷേത്രമേല്‍ശാന്തി ഇടമന നാരായണന്‍ നമ്പൂതിരി ,ആഘോഷ കമിറ്റി ചെയര്‍മാന്‍ ബാലകൃഷ്ണന്‍.കെ. പി , ക്ഷേത്ര പ്രസിഡണ്ട് കുഞ്ഞാമന്‍ നായര്‍, ജനറല്‍ കണ്‍വീനര്‍ തമ്പാന്‍ നായര്‍ കെ. , ആജീവനാംഗം ബാലന്‍ പി.വി, ക്ഷേത്ര കുഞ്ഞിക്കണ്ണന്‍.കെ. പ്രോഗ്രാം കമിറ്റി ചെയര്‍മാന്‍ സി.പി വി വിനോദ് കുമാര്‍, ‘ മാതൃസമിതി പ്രസിഡണ്ട് രാജീവി എം.സി പി, സെക്രട്ടറി രാജമണി, ആഘോഷ കമിറ്റി, ക്ഷേത്ര കമിറ്റി, സേവാ സമിതി, മാതൃസമിതി അംഗങ്ങള്‍ ഭകതജനങ്ങള്‍ സ്വീകരണ ത്തിന് നേതൃത്വം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *