പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിന്‍ ഇടവക മദ്ധ്യസ്ഥനായ വി. സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയുംനവനാള്‍ പ്രാര്‍ത്ഥനയ്ക്കും തിരുനാളിനും വികാരി റവ. ഫാ. ജോണ്‍സണ്‍ വേങ്ങപറമ്പില്‍ കൊടിയേറ്റി

രാജപുരം: പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിന്‍ ഇടവക മദ്ധ്യസ്ഥനായ വി. സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും നവനാള്‍ പ്രാര്‍ത്ഥനയും തിരുനാള്‍ ആഘോഷത്തിനും ഇന്ന് വൈകുന്നേരം വികാരി ഫാ. ജോണ്‍സണ്‍ വേങ്ങപറമ്പില്‍ കോടിയേറ്റി. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാളിന് തുടക്കം കുറിച്ചു. ജനുവരി 25 സമാപിക്കും.

17 ന് വൈകുന്നേരം 4 മണിക്ക് ജപമാല, 4.30 ന് വി കുര്‍ബാന വചന സന്ദേശം, നൊവേന ഫാ. സുനില്‍ കാശാം കാട്ടില്‍ കാര്‍മ്മികത്ത്വം വഹിക്കും.
18 ന് ആദ്യ കുര്‍ബാന സ്വീകരണം ,10 മണിക്ക് വി. കുര്‍ബാന വചന സന്ദേശം, നൊവേന വികാരി ജനറല്‍ ഫാ. മാത്യു ഇളം തുരുത്തിപ്പടവില്‍ കാര്‍മ്മികത്ത്വം വഹിക്കും.
19 ന് വൈകുന്നേരം 4 മണിക്ക് ജപമാല 4.30 ന് വി. കുര്‍ബാന , വചന സന്ദേശം, നൊവേന, പനത്തടി ഫൊറോന വികാരി ഫാ. ജോസഫ് പൂവത്തോലിന്‍ കാര്‍മ്മികത്ത്വം വഹിക്കും.
20 ന് 4.30 ന് വി.കുര്‍ബാന, വചന സന്ദേശം, നൊവേന ഫാ. സണ്ണി ഉപ്പന്‍ കാര്‍മ്മികത്വം വഹിക്കും.
21 ന് 4.30 ന് വി.കുര്‍ബാന, വചന സന്ദേശം, നൊവേന ഒടയംചാല്‍ വികാരി ഫാ. ബിജു മാളിയേക്കാല്‍ കാര്‍മ്മികത്ത്വം വഹിക്കും.
22 ന് 4.30 ന് വി.കുര്‍ബാന വചന സന്ദേശം, നൊവേന, ഫാ. നോബിള്‍ പന്തലാടിക്കന്‍ കാര്‍മ്മികത്ത്വം വഹിക്കും.
23 ന് 4 .30 ന് വി. കുര്‍ബാന, വചന സന്ദേശം, നൊവേന തലശ്ശേരി അതി രൂപത ചാന്‍സിലര്‍ ഫാ. ബിജു മുട്ടത്തുകുന്നേല്‍ കാര്‍മ്മികത്ത്വം വഹിക്കും. തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികള്‍ മിനി സ്റ്റേജ് പ്രോഗ്രാം.
24 ന് 4.30 ന് വി. കുര്‍ബാന, വചന സന്ദേശം, നൊവേന തലശ്ശേരി അതിരുപത ആര്‍ച്ച് ബിഷപ്പ് ഇമിരിറ്റസ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് കാര്‍മ്മികത്ത്വം വഹിക്കും. തുടര്‍ന്ന് വര്‍ണ്ണ ശമ്പളമായ പ്രദക്ഷിണം ചുള്ളിക്കര ടൗണിലേക്ക്. ലൈറ്റ് ഷോ & ഇലക്ട്രിക്കല്‍ ഫയര്‍ വര്‍ക്ക്
25 ന് രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാന വചന സന്ദേശം മാര്‍ ജോസഫ് പാംപ്ലാനി നല്‍കും.
തുടര്‍ന്ന് ലദിഞ്ഞ്, സമാപനാശ്ശീര്‍വ്വാദം, സ്‌നേഹ വിരുന്ന്.

Leave a Reply

Your email address will not be published. Required fields are marked *