പാലക്കുന്ന്: കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയോരത്ത് പാലക്കുന്നില്‍ വര്‍ഷങ്ങളായി നടക്കുന്ന പരസ്യ മത്സ്യ വില്പന അവസാനിപ്പിക്കാനാണ് ഉദുമ പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി ഹൈടെക് മത്സ്യ മാര്‍ക്കറ്റ് പണിതത്. കഴിഞ്ഞ നവംബറില്‍ സി. എച്ച്. കുഞ്ഞമ്പു എം എല്‍ എ അത് ഉദ്ഘാടനം ചെയ്ത് തുറന്ന് കൊടുത്തു. പക്ഷേ സമീപത്തെ കച്ചവടക്കാര്‍ക്കും യാത്രക്കാര്‍ക്കും ദുരിതമായി മാര്‍ക്കറ്റിന് വെളിയില്‍ ചിലര്‍ മത്സ്യ വില്പന ഇപ്പോഴും തുടരുകയാണ്. ടൗണില്‍ ലക്ഷങ്ങള്‍ ചെലവിട്ട് ആധുനിക രീതിയില്‍ നിര്‍മിച്ച മാര്‍ക്കറ്റിന് പുറത്ത് മത്സ്യ വില്‍പന നടത്തുകയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പരിസരം മലിനമാക്കുകയും ചെയ്യുന്നതിനെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കാന്‍ ഉദുമ പഞ്ചായത്ത് ഭരണ സമിതി യോഗം തീരുമാനിച്ചു. മത്സ്യ തൊഴിലാളികളും പൊതുജനങ്ങളും ഇതുമായി സഹകരിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. മത്സ്യമാര്‍ക്കറ്റിന്റെ നടത്തിപ്പിന് പുനര്‍ലേലം നടത്തുന്നതിനും യോഗം തീരുമാനിച്ചു. പ്രസിഡണ്ട് പി.വി.രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.