രാജപുരം: അനി തോമസ് പൂടുംകല്ല് താലൂക്ക് ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ചുമതല യേറ്റു. മാലക്കല്ല് സ്വദേശിനിയാണ്.2003 ജനുവരിയില്‍ ഇതേ ആശുപത്രിയില്‍ ജെ.എച്ച്. ഐയായി സര്‍വീസില്‍ പ്രവേശിച്ച അനിതോമസ് 23 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് പ്രമോഷന്‍ ലഭിച്ചു ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയിലെത്തുന്നത്. സ്വന്തം നാട്ടില്‍ തന്നെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ ജോലി ചെയ്യുന്നത് അഭിമാനകരമാണെന്ന് അനി തോമസ് പറയുന്നു. ഭര്‍ത്താവ് റിട്ട ക്യാപ്റ്റന്‍ ബിജു പി ജെ. മക്കള്‍ അബിന്‍ ബിജു, ആദില്‍ ബിജു ( വിദ്യാര്‍ത്ഥി ).