ബളാൽ വി നാരായണൻ നായരുടെ പത്താം ചരമ വാർഷിക ദിനാചരണവും, ജനപ്രതിനിധികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു.

ബളാൽ : ബളാൽ മണ്ഡലം മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വി നാരായണൻ നായരുടെ പത്താം ചരമവാർഷിക ദിനാചരണവും, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫ് പ്രതിനിധികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. ഡിസിസി വൈസ് പ്രസിഡണ്ട് ബി പി പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ജനാധിപത്യ മതനിരപേക്ഷ വിശ്വാസികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നാമമാണ് വി. നാരായണൻ നായരുടേത് എന്ന് അദ്ദേഹം അനുസ്മരിച്ചു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കേരളത്തിലാകമാനം യുഡിഎഫ് നേടിയ വിജയം ഒരു സൂചന മാത്രമാണ് എന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റുകൾ നേടിക്കൊണ്ട് ഐക്യ ജനാധിപത്യമുന്നണി അധികാരത്തിൽ മടങ്ങിയെത്തും എന്നും ബി.പി. പ്രദീപ് കുമാർ പറഞ്ഞു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് രാജു കട്ടക്കയം മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിയൻ – നെഹ്‌റുവിയൻ ആശയങ്ങളുടെ വലിയ പ്രചാരകനായിരുന്ന നാരായണൻ നായർ, മലയോരത്തെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ വലിയ സംഭാവനകൾ നൽകിയ മഹാനായ നേതാവായിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു.

സി വി ശ്രീധരൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്കട്ടറി ജോമോൻ ജോസ്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം പി ജോസഫ്, മഹിള കോൺഗ്രസ് ജില്ലാജനറൽ സെക്കട്ടറി ബിൻസി ജെയിൻ, യൂത്ത് കോൺഗ്രസ് ,ജില്ലാ ജനറൽ സെക്കട്ടറി മാർട്ടിൻ ജോർജ് , ഷോബി ജോസഫ് ,വി മാധവൻ നായർ,പി രാഘവൻ ,പി സി രഘുനാഥ് , ജോസഫ് വർക്കി,കെ സുരേന്ദ്രൻ , സിബിച്ചൻ പുളിങ്കാല, ജോസ് വർഗീസ്, മനോഹരൻ മാസ്റ്റർ ഇടത്തോട് ,പി പത്മവാതി,വി സുകുമാരൻ നായർ , ജോസുട്ടി അറക്കൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *