രാജപുരം: :കരിക്കെ പാണത്തൂര്‍ കല്ലപ്പള്ളി സുള്ള്യ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സിന് പാണത്തൂര്‍ ടൗണില്‍ പ്രവേശനാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കരിക്കെ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ ബാലചന്ദ്രന്‍ നായര്‍ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. രഘുനാഥിന് നിവേദനം നല്‍കി. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സിന് മുന്‍കാലങ്ങളില്‍ പാണത്തൂര്‍ ടൗണില്‍ വില്ലേജ് ഓഫീസ് വരെ വന്നു പോകുന്നതിന് യാതൊരു വിധ തടസ്സങ്ങളും ഉണ്ടായിരുന്നില്ല .എന്നാല്‍ കുറച്ചു മാസങ്ങളായി ചില പ്രാദേശിക പ്രശ്നങ്ങള്‍ കൊണ്ട് ഈ ബസ്സ് കരിക്കെയില്‍ നിന്ന് സര്‍വ്വീസ് നടത്തുമ്പോള്‍ പാണത്തൂര്‍ ടൗണില്‍ പ്രവേശിക്കാതെ പാണത്തൂര്‍ പഴയ ബസ്സ് സ്റ്റാന്റില്‍ നിന്ന് കല്ലപ്പള്ളി വഴി സുള്ള്യലേക്ക് പോകുന്നു. ഇത് കാരണം കരിക്കെയില്‍ നിന്ന് വരുന്ന രോഗികളും, സത്രീകളും,കുട്ടികളും അടങ്ങുന്ന പൊതു ജനങ്ങള്‍ പാണത്തൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലേക്കും ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും എത്തിച്ചേരുവാന്‍ വളരെയധികം ബുദ്ധിമുട്ടനുഭവപ്പെടുന്നു. തിരിച്ച് സുള്ള്യയില്‍ നിന്നും കല്ലപ്പള്ളി വഴി കരിക്കെയിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സ് പാണത്തൂര്‍ ടൗണില്‍ പ്രവേശിക്കാതെ പാണത്തൂര്‍ പഴയ ബസ്സ് സ്റ്റാന്റില്‍ നിന്ന് ചെമ്പേരി വഴി കരിക്കെയിലേക്ക് പോകുന്നു. ഇതു കാരണം കല്ലപ്പള്ളിയില്‍ നിന്ന് വരുന്ന രോഗികളും, സത്രീകളും, കുട്ടികളും അടങ്ങുന്ന പൊതുജനങ്ങള്‍ പാണത്തൂര്‍ പഴയ ബസ്സ് സ്റ്റാന്റില്‍ ഇറങ്ങി നടന്നുകൊണ്ടാണ് ഗവണ്‍മെന്റ്‌റ് ആശുപത്രിയിലേക്കും, വില്ലേജ് ഓഫീസിലേക്കും, ബാങ്കുകളിലേക്കും, ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും എത്തിച്ചേരുന്നത്. അതുകൊണ്ട് പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന സര്‍വ്വീസ് ആയതിനാല്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ച് ഈ സ്വകാര്യ ബസ്സിന് കരിക്കെയില്‍ നിന്ന് സുള്ള്യയിലേക്ക് സര്‍വ്വീസ് നടത്തുമ്പോഴും, തിരിച്ച് സുള്ള്യല്‍ നിന്ന് കരിക്കെയിലേക്ക് സര്‍വ്വീസ് നടത്തുമ്പോഴും പാണത്തൂര്‍ ടൗണില്‍ വില്ലേജ് ഓഫീസ് വരെ വന്നു പോകുവാനും ഉള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ പറയുന്നു.