കാസറഗോഡ് : കെ ജി ഒ യു 40-ാം ജില്ലാ സമ്മേളനം വനിതാ മുനിസിപ്പല്‍ ഹാളില്‍ കെപിസിസി സെക്രട്ടറി ഹക്കിം കുന്നില്‍ ഉദ്ഘാടനം ചെയ്തു. മെഡിസപ്പ് സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടുത്തുക, ഡിഎ കുടിശ്ശിക അനുവദിക്കുക, ശമ്പളപരിഷ്‌കരണ നടപടികള്‍ നടപ്പിലാക്കുകയും വേണമെന്ന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാസര്‍ഗോഡ് എംഎല്‍എ എന്‍. എ.നെല്ലിക്കുന്ന് മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ കെ.വി പ്രമോദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാജീവന്‍ പെരിയ സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.സി സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ബീ ഗോപകുമാര്‍ സംഘടനാചര്‍ച്ച ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് സമ്മേളനം ഡിസിസി വൈസ് പ്രസിഡന്റ് ബിപി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു.സര്‍വീസില്‍ നിന്നും വിരമിച്ച കെ ജി ഒ യു അംഗങ്ങള്‍ക്ക് കാസര്‍ഗോഡ് നഗരസഭാ ചെയര്‍ പേര്‍സണ്‍ ഷാഹിന സലീം ഉപഹാര സമര്‍പ്പണം നടത്തി.സംസ്ഥാന ട്രഷറര്‍ ഡോക്ടര്‍ ആര്‍ രാജേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ബിനോജ്, സംസ്ഥാന സെക്രട്ടറിമാരായ സി വി ബെന്നി ജി പി പത്മകുമാര്‍ കൊളത്തൂര്‍, നാരായണന്‍ ,സുനില്‍കുമാര്‍ സി നാരായണന്‍കുട്ടി മനിയേരി, എം പി ഷനിജ്, സി ജെ കൃഷ്ണന്‍, വി വി ശ്രീവിദ്യ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍ : ഡോ. കെ വി പ്രമോദ് (പ്രസിഡന്റ്) , രാജീവന്‍ പെരിയ (സെക്രട്ടറി), വിമല കെ (ട്രഷറര്‍)