പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ സൂര്യോദയം മുതല്‍ സൂര്യോദയം വരെ നടത്തുന്ന അഖണ്ഡ നാമജപ യജ്ഞത്തിന് മകര സംക്രമ നാളായ ഇന്നലെ (14) തുടക്കമായി.ക്ഷേത്ര തിരുമുറ്റത്ത് 32 പ്രാദേശിക സമിതികള്‍ക്കും രണ്ടു മണിക്കൂര്‍ വീതം ഹരേ രാമ ഹരേ കൃഷ്ണ ഭജന ചൊല്ലാന്‍ അവസരം നല്‍കുന്ന സമയ ക്രമീകരണങ്ങള്‍ ഭരണസമിതി ഒരുക്കിയിട്ടുണ്ട്. 1962ല്‍ ഭണ്ഡാരവീട്ടിലും മേലേ ക്ഷേത്രത്തിലും തുടങ്ങിയ അഖണ്ഡ നാമജപ യജ്ഞം തുടര്‍ വര്‍ഷങ്ങളില്‍ ക്ഷേത്രത്തില്‍ മാത്രമായി അതിനായി ഒരുക്കിയ പ്രത്യേക പന്തലില്‍ നടന്നു വരികയാണ്. ഉദുമ ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതിയാണ്
ഇന്നലെ സൂര്യോദയത്തിന് ശേഷം ഭജനയ്ക്ക് തുടക്കമിട്ടത്. പുലര്‍ച്ചെ പാലക്കുന്നമ്മ ലളിതാസഹസ്രനാമ സംഘത്തിന്റെ പാരായണവും ഉണ്ടായിരുന്നു. ഇന്ന് രാവിലെ കരിപ്പോടി പ്രാദേശിക സമിതിയുടെ ആലാപനത്തോടെ യജ്ഞത്തിന് സമാപനമാകും.