കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ 71 -ാം സ്‌കൂള്‍ വാര്‍ഷികവും, പ്രീ പ്രൈമറി സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും ജനുവരി 16 ന് വെള്ളിയാഴ്ച

രാജപുരം: കൊട്ടോടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ 71-ാം സ്‌കൂള്‍ വാര്‍ഷികവും, പ്രീ പ്രൈമറി സ്‌കൂള്‍ വാര്‍ഷികവും, യാത്രയയപ്പും ജനുവരി 16 ന് വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രാഹാം ഉദ്ഘാടനം ചെയ്യും പി ടി എ പ്രസിഡന്റ് ഉമ്മര്‍ പൂണൂര്‍ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമിറ്റി ചെയര്‍മാന്‍ മനു എം മുഖ്യാതിഥിയാകും.

ചടങ്ങില്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ആന്‍സി അലക്‌സ്‌ന് ഉപഹാരസമര്‍പ്പണവും, പ്രതിഭകളെ ആദരിക്കല്‍ , എന്‍ഡോവ്‌മെന്റ് വിതരണവും നടക്കും. തുടര്‍ന്ന് പ്രീ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍.

Leave a Reply

Your email address will not be published. Required fields are marked *