പാലക്കുന്ന് ക്ഷേത്രത്തില്‍ അഖണ്ഡ നാമജപ യജ്ഞത്തിന് തുടക്കമായി; നാളെ സമാപിക്കും

പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ മകര സംക്രമ ദിവസമായ ബുധനാഴ്ച്ച പുലര്‍ച്ചെ അഖണ്ഡനാമ ജപ യജ്ഞത്തിന്ന് തുടക്കമായി. ക്ഷേത്ര പരിധിയിലെ 32 പ്രാദേശിക സമിതികള്‍ രണ്ടു മണിക്കൂര്‍ വീതം ഭജനപ്പന്തലില്‍ സൂര്യോദയം മുതല്‍ സൂര്യോദയം വരെ ഹരേ രാമ ഹരേ കൃഷ്ണ ജപം വിരാമമില്ലാതെ പാടി സമര്‍പ്പണം നടത്തുന്ന ചടങ്ങാണിത്. 1962ല്‍ തുടങ്ങിയ ഈ ഭജനയുടെ 64-ാം വാര്‍ഷികമാണ് ചൊവ്വാഴ്ച സൂര്യോദയത്തോടെ തുടക്കം കുറിച്ചത്. പുലര്‍ച്ചെ പാലക്കുന്നമ്മ ലളിതാസഹസ്രനാമജപ സംഘത്തിന്റെ പാരായണവുമുണ്ടായിരുന്നു. ഉദുമ ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതി പ്രാരംഭം കുറിച്ച യജ്ഞം വ്യാഴാഴ്ച രാവിലെ കരിപ്പോടി പ്രാദേശിക സമിതിയുടെ ആലാപനത്തോടെ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *