പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ മകരസംക്രമ ദിവസമായ ബുധനാഴ്ച സൂര്യോദയം മുതല്‍ അഖണ്ഡ നാമജപ യജ്ഞത്തിന് തുടക്കമാകും. ലോകാവസാനം വരുന്നു എന്ന കിംവദന്തിയെ തുടര്‍ന്ന് 1962 മുതല്‍ മുടക്കമില്ലാതെ മകര സംക്രമത്തിലെ സൂര്യോദയം മുതല്‍ അടുത്ത സൂര്യോദയം വരെ നടത്തുന്ന ഹരേ രാമ ഹരേ കൃഷ്ണ ഭജനയാണിത്. ദേവി ദേവന്മാരുടെ പ്രീതിക്കായി തുടങ്ങിയ യജ്ഞം 64 വര്‍ഷമായി ഇവിടെ തുടരുകയാണ്. ക്ഷേത്രത്തിലെ തിരുമുറ്റത്ത് ഇതിനായി പ്രത്യേകം പന്തല്‍ ഒരുക്കും.
ക്ഷേത്ര പരിധിയിലെ 32 പ്രാദേശിക സമിതികള്‍ക്കും പ്രാതിനിധ്യം നല്‍കിക്കൊണ്ട് രണ്ടു മണിക്കൂര്‍ വീതം പന്തലില്‍ ഭജന പാടാന്‍ സമയം ക്രമീകരിച്ചിട്ടുണ്ടെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 5 മുതല്‍ പാലക്കുന്നമ്മ ലളിതാ സഹസ്ര നാമപാരായണ സംഘത്തിന്റെ ഭജന ഉണ്ടായിരിക്കും. സൂര്യോദയം മുതല്‍ എട്ടുവരെ ഉദുമ ഒന്നാം കിഴക്കേക്കര പ്രാദേശിക സമിതിയാണ് അഖണ്ഡ നാമജപത്തിന് തുടക്കം കുറിക്കുക.
തുടര്‍ന്നുള്ള സമയ ക്രമീകരണങ്ങള്‍ ഇങ്ങനെ: 8മുതല്‍ ഉദുമ പടിഞ്ഞാര്‍ക്കര,
ഞെക്ലി ബാര, കീക്കാനം,ബേവൂരി.10മുതല്‍ പൊയിനാച്ചി- കൂട്ടപ്പുന, കളിങ്ങോത്ത്, കരിച്ചേരി, അണിഞ്ഞ- തെക്കില്‍- പെരുമ്പള. 12 മുതല്‍ പള്ളിപ്പുറം- കൂവത്തൊട്ടി, അരമങ്ങാനം, അരവത്ത്, ചെമ്മനാട്, ചേറ്റുകുണ്ട്. 2 മുതല്‍ കളനാട് വടക്കേക്കര, കീഴൂര്‍, കളനാട് തെക്കേക്കര. 4 മുതല്‍ കണ്ണുംവയല്‍- പാക്കം, ആലക്കോട്, പൂച്ചക്കാട്. 6 മുതല്‍
എരോല്‍ ആറാട്ടുകടവ്, ചാത്തങ്കയ്- ചെമ്പിരിക്ക, പള്ളിക്കര മഠം. രാത്രി 8 മുതല്‍ മാങ്ങാട്-ബാര, ബാര ആടിയം പൊയിനാച്ചി മൊട്ട, മുക്കുന്നോത്ത് ബാര,
പള്ളിക്കര തെക്കേകുന്ന്, ഉദുമ രണ്ടാം കിഴക്കേക്കര. 10 മുതല്‍ ഉദുമ തെക്കേക്കര. 12 മുതല്‍ ചിറമ്മല്‍. 2 മുതല്‍ ഉദുമ വടക്കേക്കര. 4 മുതല്‍ ഉദയം വരെ കരിപ്പോടി
പ്രാദേശി സമിതി ഭജന ചൊല്ലി സമാപനം കുറിക്കും.