ലഹരിക്കെതിരെ യുവജന സംഗമം.

കാഞ്ഞങ്ങാട്: താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി, ജനമൈത്രി പോലീസ് ഹോസ്ദുര്‍ഗ്, നെഹ്‌റു യുവ കേന്ദ്ര കാസര്‍ഗോഡ് മൈ ഭാരത്, വെള്ളിക്കോത്ത് തത്ത്വമസി യോഗ സെന്റര്‍, എന്‍ എസ് എസ് യൂണിറ്റ് നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പടന്നക്കാട് സംയുക്ത ആഭിമുഖ്യത്തില്‍ ദേശീയ യുവജനദിനം ലഹരിക്കെതിരെ യുവജന സംഗമം നടത്തി. നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഗ്രാന്റിയോസ് കോഫറന്‍സ് ഹാളില്‍ നടന്ന സെമിനാര്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ ഉല്‍ഘാടനം ചെയ്തു. റീജ പി.വി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നെഹ്റു കോളേജ് അധ്യക്ഷത വഹിച്ചു. ഹോസ്ദുര്‍ഗ് സബ് ഇന്‍സ്പെക്ടര്‍ ജിജേഷ് സി.പി മുഖ്യ പ്രഭാഷണം നടത്തി.

സ്വാമി വിവേകാനന്ദനും യുവജനങ്ങളും എന്ന വിഷയത്തില്‍ സാഹിത്യകാരനും അധ്യാപകനുമായ ചന്ദ്രന്‍ മുട്ടത്ത് പ്രഭാഷണം നടത്തി. ജനമൈത്രി പോലീസ് അസി.സബ് ഇന്‍സ്പെക്ടര്‍ പ്രദീപന്‍ കോതോളി, പി എല്‍ വി ബിന്ദു സി, എന്‍ എസ് എസ് കൊര്‍ഡിനേറ്റര്‍മാരായ പവിത്ര പ്രദീപ് കെ, കാര്‍ത്തിക് പി, ശിവാനി എന്നിവര്‍ സംസാരിച്ചു. തത്വമസി യോഗ സെന്റര്‍ കോര്‍ഡിനേറ്റര്‍ അശോക് രാജ്.ബി സ്വാഗതവും, എന്‍എസ്എസ് വാളണ്ടിയര്‍ സെക്രട്ടറി ഹരികൃഷ്ണന്‍ എം നന്ദിയും പറഞ്ഞു. സെമിനാറില്‍ നൂറോളം എന്‍എസ്എസ് വളണ്ടിയര്‍മാര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *