കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ 40-ാം കാസര്‍ഗോഡ് ജില്ലാ സമ്മേളനം നാളെ കാസര്‍ഗോഡ് വനിത മുനിസിപ്പല്‍ ഹാളില്‍ വച്ച് നടക്കും. സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട കാസര്‍ഗോഡ് എംപി ശ്രീ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി നിര്‍വഹിക്കും. ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍ ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും. കാസര്‍ഗോഡ് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് മുഖ്യപ്രഭാഷണം നടത്തും.
പ്രതിനിധി സമ്മേളനം കെ ജി ഒ യു സംസ്ഥാന പ്രസിഡന്റ് കെ സി സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്യും. സംഘടനാ ചര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ബി ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് സുഹൃത്ത് സമ്മേളനം ഡിസിസി വൈസ് പ്രസിഡണ്ട് ശ്രീ ബി പി പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്യും യാത്രയയപ്പ് സമ്മേളനത്തില്‍ കാസര്‍ഗോഡ് നഗരസഭ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ഷാഹിന സലീം മുഖ്യാതിഥിയായിരിക്കും. സമ്മേളനം വന്‍ വിജയമാക്കി തീര്‍ക്കണമെന്ന് ജില്ലാ പ്രസിഡണ്ട് ഡോക്ടര്‍ കെ.വി പ്രമോദ്, ജില്ലാ സെക്രട്ടറി രാജീവന്‍ പെരിയ, സംസ്ഥാന സെക്രട്ടറിയേറ്റംഗം കുളത്തൂര്‍ നാരായണന്‍, സുനില്‍കുമാര്‍ സി തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.