കാഞ്ഞങ്ങാട്: സദ്ഗുരു പബ്ലിക് സ്‌കൂളില്‍ നാഷണല്‍ യൂത്ത് ഡേ പ്രൗഡ ഗംഭീരമായി ആഘോഷിച്ചു. പ്രമുഖ ശാസ്ത്രജ്ഞനും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ:സിനോഷ് സ്‌കാറിയാച്ചന്‍ (സെന്റ് പയസ് ടെന്‍ത്ത് കോളേജ് രാജപുരം )മുഖ്യാതിഥിയായി. കുട്ടികള്‍ക്ക് ഭാവിയെ കുറിച്ചുള്ള നല്ലൊരു കാഴ്ചപ്പാടും അതുപോലെതന്നെ സമൂഹത്തോടുള്ള ഒരു കടപ്പാടും ഉത്തരവാദിത്തബോധവും ഉണ്ടായിരിക്കണമെന്നും അദ്ദേഹം കുട്ടികളെ ഓര്‍മ്മപ്പെടുത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അമൃത സന്തോഷ് അധ്യക്ഷയായി. അക്കാഡമിക് കോ ഓര്‍ഡിനേറ്റര്‍ നിഷ വിജയകൃഷ്ണന്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ മനു വര്‍ഗീസ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. വിദ്യാര്‍ഥികളായ ഹന്ന മേരി ജോര്‍ജ്, അനികാ മീനാക്ഷി,കീര്‍ത്തന നമ്പ്യാര്‍, ശ്യാം മഹേന്ദ്ര ഐ കെ. നിരഞ്ജന്‍ ദാമോദര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വേദിയില്‍ നാഷണല്‍ യൂത്ത് ഡേയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി അവതരണം നടന്നു.