തെക്കേക്കര കുണ്ടില്‍ ഫ്രണ്ട്സ് രജത ജൂബിലി ആഘോഷിച്ചു

പാലക്കുന്ന്: തെക്കേക്കര കുണ്ടില്‍ ഫ്രണ്ട്സ് രജത ജൂബിലി ആഘോഷിച്ചു. വാര്‍ഡ് അംഗം കൃഷ്ണന്‍ പള്ളം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ദിനേശന്‍ ചെണ്ട അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. പ്രണവ്, പ്രഭാകരന്‍ തെക്കേക്കര, ബാലകൃഷ്ണന്‍ ബേവൂരി, ട്രഷറര്‍ ടി. കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. വനിത കൂട്ടായ്മ അംഗങ്ങളുടെ നേതൃത്വത്തിലുള്ള കലാ പരിപാടികളും, രസം ഗ്രൂപ്പിന്റെ പാട്ടും പറച്ചിലും മെന്റലിസവും ഉണ്ടായിരുന്നു.

ദേശിയ സ്‌കൂള്‍ സബ് ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിന് വേണ്ടി ജേഴ്സി അണിഞ്ഞ അര്‍ഷിത് ഭാര്‍ഗവന്‍, ജില്ലാ സ്‌കൂള്‍ കലോത്സവ സംഘ നൃത്തത്തില്‍ ഒന്നാം സ്ഥാനം നേടിയ ഭൂമിക ബാലകൃഷ്ണന്‍, വഞ്ചിപ്പാട്ടില്‍ എ ഗ്രേഡ് നേടിയ പി.കെ.നവമി ഹമോള്‍ സംസ്‌കൃത ഗാനാലാപനത്തില്‍ എ ഗ്രേഡ് നേടിയ അനന്തകൃഷ്ണന്‍, സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പങ്കെടുത്ത ഫര്‍സീന്‍ അഹമ്മദ് എന്നിവരെ അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *