കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ ചരിത്രപ്രസിദ്ധമായ ശ്രീ മടിയന്‍ കൂലോം പാട്ടുത്സവത്തിന് തുടക്കമായി. പാട്ട് ഉത്സവത്തിന്റെ ഒന്നാം ദിനമായ ഞായറാഴ്ച വൈകിട്ട് അജാനൂര്‍ കുറുംമ്പ ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള തെയ്യം വരവ് നടന്നു. പാട്ടുത്സവത്തിന്റെ രണ്ടാം ദിനമായ തിങ്കളാഴ്ച വൈകിട്ട് നേരോത്ത് ശ്രീ പെരട്ടൂര്‍ കൂലോം, ശ്രീ മുളവന്നൂര്‍ ഭഗവതി ക്ഷേത്രം, ശ്രീ കല്ല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള തെയ്യം വരവ് നടക്കും. പാട്ട് ഉത്സവം ജനുവരി 15ന് സമാപിക്കും.