മാലക്കല്ല്: കനീലടുക്കം സെന്റ് ജോസഫ് ദൈവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ തുടങ്ങി. വികാരി ഫാ. ജോര്‍ജ്ജ് പഴേപറമ്പില്‍ തിരുന്നാള്‍ കൊടിയേറ്റി. തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപ വെഞ്ചരിപ്പ്, ആഘോഷമായ വി. കുര്‍ബാന എന്നിവയ്ക്ക് ചെറുപനത്തടി സി.ഫ്.ഐ.സി സെമിനാരി റെക്ട്ര്‍ ഫാ.ബിബിന്‍ വെള്ളാരംകല്ലില്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നൊവേന, സെമിത്തേരി സന്ദര്‍ശനം, വിവിധ കലാപരിപാടികള്‍ എന്നിവ നടന്നു.
ഇന്ന് വൈകിട്ട് 5 ന് നവ വൈദികന്‍ ഫാ. സെബിന്‍ പാലയ്ക്കല്‍ വി. കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് നൊവേന, ലദീഞ്ഞ്, തിരുന്നാള്‍ പ്രദക്ഷിണം എന്നിവ നടക്കും. തിരുനാള്‍ ദിവസമായ ഞയറാഴ്ച രാവിലെ 9.30 ന് നടക്കുന്ന വിശുദ്ധ കുര്‍ബാന, നൊവേന എന്നിവയ്ക്ക് പരിയാരം മദര്‍ ഹോം അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.റിജോ മഞ്ഞക്കുന്നേല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, സ്‌നേഹ വിരുന്ന് എന്നിവയോടെ തിരുനാള്‍ സമാപിക്കും.