ജല വിതരണം തടസ്സപ്പെടും
കാഞ്ഞങ്ങാട് ജല അതോറിറ്റിയുടെ കീഴില്‍ എന്‍ഡോസള്‍ഫാന്‍ ഹിറ്റ് ഏരിയ പനത്തടി സ്‌കീമിന്റെ കീഴില്‍ ചിറങ്കടവ് പമ്പ് ഹൗസില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതിനാല്‍ ജനുവരി ഒന്‍പത്, 10, 11, 12 തീയതികളില്‍ ചിറങ്കടവ്, പട്ടുവം, പാണത്തൂര്‍, വട്ടക്കയം, പള്ളിക്കാല്‍, നെല്ലിക്കുന്ന് ഭാഗങ്ങളില്‍ ജല വിതരണം പൂര്‍ണ്ണമായും തടസ്സപ്പെടും.
വിമുക്ത ഭടന്മാര്‍ക്ക്സെക്യൂരിറ്റി കൂടികാഴ്ച ഒമ്പതിന്
നീലേശ്വരം താലൂക്ക് ആശുപത്രിയിലേക്ക് ഡോക്ടര്‍, സെക്യൂരിറ്റി നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ജനുവരി ഒമ്പതിന് ഉച്ചക്ക് 2.30ന് നടക്കും. ഡോക്ടര്‍ – യോഗ്യത – എം.ബി.ബി.എസ്, ടി.സി.എം.സി പെര്‍മനന്റ് രജിസ്ട്രേഷന്‍. സെക്യൂരിറ്റി – വിമുക്ത ഭടന്മാര്‍ക്ക് – പ്രായപരിധി – 50 വയസ്. ഫോണ്‍ – 04672282933.
കെ.എസ്.ആര്‍.ടി.സി വിനോദയാത്ര
കെ.എസ്.ആര്‍.ടി.സി കാസര്‍കോട് യൂണിറ്റില്‍ നിന്നും 10ന് കുന്നത്തൂര്‍ പാടിയിലേക്കും, വയനാട് പൂപ്പൊലി യാത്രയും (എടക്കല്‍ ഗുഹ, കാരാപ്പുഴ ഡാം, പൂപ്പൊലി) സംഘടിപ്പിക്കുന്നു. ഫോണ്‍ – 8848678173, 9188938534
താല്‍ക്കാലിക നിയമനം
ജി.പി.എം ഗവ. കോളേജിന് റിസര്‍ച്ച് പ്രൊജക്ടുമായി ബന്ധപെട്ട് താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നു. റിസര്‍ച്ച് അസിസ്റ്റന്റ്- വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ 55% മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദവും, നെറ്റ്,എം.ഫില്‍, പി.എച്ച്.ഡി ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍- വിദ്യാഭ്യാസ യോഗ്യത- ഏതെങ്കിലും സോഷ്യല്‍ സയന്‍സ് വിഷയത്തില്‍ 55% മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദം. കൂടിക്കാഴ്ച്ച 12ന് രാവിലെ 11ന് ജി.പി.എം ഗവ. കോളേജ് മഞ്ചേശ്വരത്ത് നടക്കും. ഫോണ്‍ – 9188900214.
ടെണ്ടര്‍ ക്ഷണിച്ചു
കാഞ്ഞങ്ങാട് മാവുങ്കാലുള്ള ജില്ല നിര്‍മിതി കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള കോപ്ലക്സ് കം മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍ സ്ഥിതി ചെയ്യുന്ന കെട്ടിടം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ കം ബിഡ് ക്ഷണിച്ചു. ഫോണ്‍ – 0467 2202572.
വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ ഒഴിവ്
കേരള സംസ്ഥാന ഭവന നിര്‍മ്മാണ നിര്‍മ്മാണ ബോര്‍ഡിന്റെ കാസര്‍കോട് മധൂരിന് സമീപം ഉദയഗിരിയില്‍ സ്ഥിതി ചെയ്യുന്ന വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലേക്ക് മെസ് നടത്തുന്നതിനായി പാചകക്കാരി ,ഹെല്‍പ്പര്‍ (സ്ത്രീ) നൈറ്റ് സെക്യൂരീറ്റി (ആണ്‍,പെണ്‍) തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 17 വൈകുന്നേരം നാല്.
ചെങ്കളയിലുള്ള ഹൗസിംഗ് ബോര്‍ഡിന്റെ കാസര്‍കോട് ഡിവിഷന്‍ ഓഫീസില്‍ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫീസ് 118 രൂപ. കുക്കിന് 18000 രൂപയും സെക്യൂരിറ്റിക്ക് 7000 രൂപയുമാണ് പ്രതിമാസ വേതനം. താമസ സൗകര്യം ലഭ്യമാണ്.ഫോണ്‍- 04994 284788.
അപേക്ഷ ക്ഷണിച്ചു
എച്ച്.എ.എല്‍ ബാംഗ്ലൂരിലേക്ക് ഇലക്ട്രീഷന്‍ ട്രേഡിലേക്കും എയര്‍ ഫ്രെയിം ട്രേഡിലേക്കും വിമുക്തഭടന്മാരായ എയര്‍ ക്രാഫ്റ്റ് ടെക്നീഷ്യന്‍സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജനുവരി 12 നകം ജില്ലാ സൈനീക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ – 04994 256860.
അധ്യാപക നിയമനം
ചെറുവത്തൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ് വിഭാഗത്തില്‍ ലീവ് വേക്കന്‍സിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടികാഴ്ച്ച ജനുവരി 13ന് രാവിലെ 11ന് നടക്കും. യോഗ്യത – ബന്ധപ്പെട്ട വിഷയത്തില്‍ ബി എഡ്, കെ ടെറ്റ്. ഫോണ്‍ നമ്പര്‍- 9400006497.