രാജപുരം: കാസര്‍ഗോഡ്- കണ്ണൂര്‍ ജില്ലകളിലെ പ്ലസ് വണ്‍- പ്ലസ്ടു വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടക്കുന്ന മാനേജ്‌മെന്റ് ഫെസ്റ്റ് വോയേജര്‍- 2026 ജനുവരി 9ന് രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ ബാംഗ്ലൂര്‍ എ എം ഇ പി ഐ പ്രൈവറ്റ് ലിമിറ്റഡ് എച്ച് ആര്‍ അഡ്മിനിസ്‌ട്രേഷന്‍ മേധാവി സവിത വി ഉദ്ഘാടനം ചെയ്യും.
വിദ്യാര്‍ഥികളുടെ ആശയ വിനിമയ കഴിവുകളും, ക്രിയാത്മക നൂതന ആശയങ്ങളും മാറ്റുരയ്ക്കുന്ന ബെസ്റ്റ് മാനേജര്‍, ബെസ്റ്റ് മാനേജ്‌മെന്റ് ടീം, ബിസിനസ് ക്വിസ് എന്നിവ അടങ്ങിയ വിവിധ മത്സരങ്ങളാണ് ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്നത്. കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ നിന്നായി 700 വിദ്യാര്‍ഥികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രിന്‍സിപ്പല്‍ ഡോ. ബിജു ജോസഫ് അറിയിച്ചു.