കാസര്‍ഗോഡ് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ നിന്നും വിരമിച്ച പൊതുജനാരോഗ്യ വിഭാഗം ജീവനക്കാരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് -പുതുവല്‍സരാഘോഷം കാഞ്ഞങ്ങാട് രാജ്‌റസിഡന്‍സില്‍ സൗഹൃദ സംഗമം – സ്‌നേഹ കൂട്ടായ്മ സംഘടിപ്പിച്ചു.
പരിപാടി മുതിര്‍ന്ന അംഗം രാധാകൃഷ്ണ പ്രഭു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ദീപ കീപ്പേരി അധ്യക്ഷയായി. വി.സുരേശന്‍, എ വിന്‍സന്റ് കെ. വേണുഗോപാല്‍, എം.പി. ശ്രീമണി, സി.മധുസൂധനന്‍, എന്നിവര്‍ സംസാരിച്ചു. മധു കോളിക്കര സ്വാഗതവും, ശ്രീനിവാസന്‍ കാങ്കോല്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ഗുജറാത്തിലെ സൂറത്തില്‍ നടന്ന ദേശീയ മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഓട്ടത്തില്‍ സ്വണ്ണ മെഡല്‍ നേടിയ എം.വി ഗിരിജയെ അനുമോദിച്ചു. തുടര്‍ന്ന് അംഗങ്ങളുടെ വിവിധ പരിപാടികള്‍ അരങ്ങേറി.