പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ ധനുമാസ ചെറിയ കലം കനിപ്പിന് തുടക്കമായി. ഭണ്ഡാര വീട്ടില്‍ നിന്ന് ഒരുക്കിയ പണ്ടാരക്കലമാണ് ക്ഷേത്രത്തില്‍ ആദ്യം സമര്‍പ്പിച്ചത്. പരിസര പ്രദേശത്ത് നിന്നുള്ളവരും കലങ്ങളുമായി പണ്ടാരക്കലത്തെ അനുഗമിച്ചു. തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ നിന്ന് നേര്‍ച്ചയായി വിഭവങ്ങള്‍ നിറച്ച കലങ്ങളും കയ്യില്‍ കുരുത്തോലയുമായി സ്ത്രീകള്‍ ക്ഷേത്രത്തിലെത്തി. ഏതാനും പുരുഷന്മാരും കലമെത്തിച്ചു.അച്ചാര്‍ ചേര്‍ത്ത് ഉണക്കലരി കഞ്ഞിയും കഴിച്ചാണ് മടങ്ങിയത്. കലത്തിലെ വിഭവങ്ങള്‍ വേര്‍തിരിച്ച് ചോറും അടയും ഉണ്ടാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.സന്ധ്യയ്ക്ക് ശേഷം ചോറും അടയുമായി കലങ്ങള്‍ തിരിച്ചു നല്‍കുന്നതോടെ ചെറിയ കലംകനിപ്പ് സമാപിക്കും.