പാലക്കാട് ജില്ലയില്‍ മദ്യം നല്‍കി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സംഭവം അറിഞ്ഞിട്ടും പോലീസിനെയോ ശിശുക്ഷേമ സമിതിയെയോ വിവരം അറിയിക്കാന്‍ വൈകിയ സ്‌കൂള്‍ മാനേജ്മെന്റിനെതിരെ കര്‍ശന നടപടിക്ക് സാധ്യതയുണ്ട്.
നവംബര്‍ 29ന് നടന്ന പീഡനവിവരം ഡിസംബര്‍ 18ന് വിദ്യാര്‍ത്ഥി സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം അറിഞ്ഞെങ്കിലും, അത് കുട്ടിയുടെ വീട്ടുകാരെ അറിയിക്കുക മാത്രമാണ് ചെയ്തത്. സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തി സ്‌കൂളിലെത്തിയതിന് ശേഷമാണ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായത്. കേസില്‍ കൊല്ലങ്കോട് സ്വദേശിയായ അധ്യാപകന്‍ എല്‍. അനിലിനെ (35) പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. പോക്‌സോയ്ക്ക് പുറമേ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് നേരെയുള്ള അതിക്രമംതടയല്‍ വകുപ്പും ചേര്‍ത്താണ് കേസ്. സംഭവം പരിശോധിച്ച് നടപടിയെടുക്കുമെന്ന് കേസന്വേഷിക്കുന്ന മണ്ണാര്‍ക്കാട് ഡിവൈഎസ്പി എം. സന്തോഷ് കുമാര്‍ അറിയിച്ചു.