നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം: ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനം നാളെ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും

നാലാമത് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് മുന്നോടിയായുള്ള ഫെസ്റ്റിവല്‍ ഓഫീസിന്റെ ഉദ്ഘാടനം നാളെ (ജനുവരി 6) രാവിലെ 10.30ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. ചടങ്ങില്‍ പുസ്തകോത്സവം ഡയറക്ടറിയുടെയും ഫെസ്റ്റിവല്‍ സോങ്ങിന്റെയും പ്രകാശനം നടക്കും. വൈകിട്ട് 6.30ന് നിയമസഭാ സമുച്ചയത്തെ വര്‍ണ്ണശബളമാക്കുന്ന വൈദ്യുതാലങ്കാരങ്ങളുടെ ഉദ്ഘാടനം സ്പീക്കര്‍ എ. എന്‍. ഷംസീര്‍ നിര്‍വഹിക്കും.

ജനുവരി 7 മുതല്‍ 13 വരെ നിയമസഭാ സമുച്ചയത്തിലാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. പുസ്തക്കോല്‍സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് നിയമസഭാ മ്യൂസിയവും സഭാ സമ്മേളനം നടക്കുന്ന നിയമസഭാ ഹാളും സന്ദര്‍ശിക്കാനുള്ള സൗകര്യവുമുണ്ടാകും. സംവാദങ്ങളും കലാപരിപാടികളുമായി തലസ്ഥാനത്ത് അറിവിന്റെ ഉത്സവം തീര്‍ക്കുന്ന പുസ്തകോത്സവത്തിന്റെ നാലാം പതിപ്പില്‍ മന്ത്രിമാരും സാമാജികരും സാമൂഹിക സാംസ്‌കാരിക കലാ സാഹിത്യ മേഖലകളിലെ പ്രമുഖരും സജീവമായി പങ്കെടുക്കും. ദേശീയ, അന്തര്‍ദേശീയ പ്രസാധകരും പ്രമുഖ സാഹിത്യകാരന്മാരും ഈ അക്ഷരോത്സവത്തിന്റെ ഭാഗമാകും. മേളയില്‍ വിപുലമായ പുസ്തകശേഖരമാണ് വായനക്കാരെ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *