43 വര്‍ഷങ്ങള്‍ക്കു ശേഷം ‘ഓര്‍മ്മച്ചെപ്പ്’ -സഹപാഠി സംഗമം നടന്നു.

രാജപുരം 43 വര്‍ഷങ്ങള്‍ക്കു ശേഷം ‘ഓര്‍മ്മച്ചെപ്പ്’ -സഹപാഠി സംഗമം നടന്നു. രാജപുരം ഹോളി ഫാമിലി ഹൈസ്‌കൂളില്‍ നിന്ന് 1982 ല്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കിയവരുടെ സഹപാഠിക്കൂട്ടായ്മ സഹപാഠി സംഗമം നടത്തി. ജനുവരി 4 ന് രാജപുരത്ത് നടന്ന സംഗമത്തില്‍ 97 സഹപാഠികളും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. അധ്യാപകരെ ആദരിക്കുകയും കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. ചടങ്ങില്‍ രാജപുരം സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസ് അരീച്ചിറ മുഖ്യപ്രഭാഷണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *