കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് സീനിയര്‍ സിറ്റിസണ്‍ ഫോറം ചെമ്മട്ടം വയല്‍ യൂണിറ്റും, അഹല്യ കണ്ണാശുപത്രിയുടെ സംയുക്താഭിഖ്യത്തില്‍ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ കെ.വി.രാധ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.കുഞ്ഞമ്പു അധ്യക്ഷനായി. പ്രഭാകരന്‍ വാഴുന്നോറടി (പി.ആര്‍.ഒ അഹല്യ), ഡോ. പ്രവാസ് എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എ പുരുഷോത്തമന്‍ സ്വാഗതവും, ജോ.സെക്രട്ടറി പി.മോഹനന്‍ നന്ദിയും പറഞ്ഞു. ക്യാമ്പില്‍ നൂറോളം പേര്‍ പങ്കെടുത്തു.