?രാജപുരം: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (AKPA) രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് – പുതുവത്സര ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. പൂടംകല്ല് ഗുഡ് ഷെപ്പേര്‍ഡ് വില്ലയില്‍ വെച്ച് നടന്ന കുടുംബ സംഗമം യൂണിറ്റ് പ്രസിഡന്റ് വിനുലാലിന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് സുഗുണന്‍ ഇരിയ ഉദ്ഘാടനം ചെയ്തു.
ക്രിസ്തുമസ് – പുതുവത്സരാഘോഷം യൂണിറ്റിലെ നവ ദമ്പതികളായ ജിന്‍സും അജീഷയും കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. നാടക-സിനിമാ താരം ഉണ്ണി ബാനം, ഫ്‌ലവേഴ്‌സ് കോമഡി ഉത്സവം ഫെയിം രാജേഷ് എന്നിവര്‍ വിശിഷ്ടാതിഥികളായി,
ജില്ലാ പി.ആര്‍.ഒ. രാജീവന്‍ സ്‌നേഹ,?മേഖലാ പ്രസിഡന്റ് പ്രശാന്ത് മൊണാലിസ, മേഖല കമ്മറ്റിയംഗവും മേഖല സാന്ത്വനം കോര്‍ഡിനേറ്ററുമായ ബിനു ഫോട്ടോഫാസ്റ്റ്, മേഖലാ കമ്മറ്റിയംഗവും വൈ.എം.സി.എ കാസര്‍ഗോഡ് റീജിയണ്‍ ചെയര്‍മാനുമായ സണ്ണി മാണിശേരി എന്നിവര്‍ സംസാരിച്ചു.
?യൂണിറ്റ് സെക്രട്ടറി രമ്യ രാജീവന്‍ സ്വാഗതവും ട്രഷറര്‍ അനിത സുഗുണന്‍ നന്ദിയും രേഖപ്പെടുത്തി. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം യൂണിറ്റ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത വൈവിധ്യമാര്‍ന്ന കലാപരിപാടികളും നടന്നു.