അധ്യാപക ഒഴിവ്
അഡൂര്‍ ജി.എച്ച്.എസ്.എസില്‍ എച്ച്.എസ് വിഭാഗം മലയാളം മീഡിയത്തില്‍ എച്ച്.എസ്.ടി നാച്ചുറല്‍ സയന്‍സ് അധ്യാപക തസ്തികയിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച ജനുവരി അഞ്ചിന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍ – 8547185292.
അധ്യാപക ഒഴിവ്
മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ മാത്തമാറ്റിക്സ് (ജൂനിയര്‍) അധ്യാപക ഒഴിവിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച ജനുവരി ആറിന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍ – 9946985775
അധ്യാപക ഒഴിവ്
മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസ് വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ മാത്തമാറ്റിക്സ് (ജൂനിയര്‍) അധ്യാപക ഒഴിവിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച ജനുവരി ആറിന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍-9946985775.
കൂടിക്കാഴ്ച്ച ഏഴിന്
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് (കാറ്റഗറി നം – 072/2025) (8th എന്‍.സി.എ-എസ്.ടി) (കാറ്റഗറി നം – 073/2025) തസ്തികയുടെ തെരെഞ്ഞെടുപ്പിനായി അപേക്ഷ സമര്‍പ്പിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജനുവരി ഏഴിന് രാവിലെ എട്ടിന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കാസര്‍കോട് ജില്ല ഓഫീസില്‍ കൂടിക്കാഴ്ച്ച നടത്തും. ഫോണ്‍ – 04994 230102.
എംബ്രോയഡറി പരിശീലക നിയമനം
ജെന്‍ഡര്‍ ഡെസ്‌ക് വനിത പദ്ധതി പ്രകാരം കാറഡുക്ക ഗ്രാമപഞ്ചായത്തിലേക്ക് 30 സ്ത്രീകള്‍ക്ക് എംബ്രോയഡറി പരിശീലനം നടത്തുന്നതിന് എംബ്രോയഡറി പരിശീലകനെ നിയമിക്കുന്നതിലേക്ക് ജനുവരി 12 ന് ഉച്ചക്ക് രണ്ടിന് പഞ്ചായത്ത് ഹാളില്‍ കൂടിക്കാഴ്ച്ച നടക്കും.ഫോണ്‍ – 04994 260049.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
വെസ്റ്റ് എളേരി ബേബി ജോണ്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ എസ്.സി വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഏഴിന് നടത്തും. എസ്.സി വിഭാഗം ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ജനറല്‍ വിഭാഗത്തില്‍ നിന്നുള്ളവരെയും പരിഗണിക്കും.
യോഗ്യത സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയും ഒരു വര്‍ഷ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയും രണ്ടുവര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍.റ്റി.സി ,എന്‍.എ .സിയും മൂന്നുവര്‍ഷ പ്രവര്‍ത്തി പരിചയവും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏഴിന് രാവിലെ 11ന് ഹാജരാകണം. ഫോണ്‍-04672341666.
അധ്യാപക നിയമനം
ബാര ഗവ. ഹൈസ്‌കൂളില്‍ എച്ച്.എസ് വിഭാഗം ഹിന്ദി അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച ആറിന് രാവിലെ 10.30 ന് നടക്കും.
ദര്‍ഘാസ് ക്ഷണിച്ചു
നീലേശ്വരം താലൂക്കാശുപത്രി വള്ളിക്കുന്നിലേക്ക് ലാബ് റീ ഏജന്റ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് വിതരണം ചെയ്യുന്ന അവസാന തീയതി ജനുവരി 13 വൈകുന്നേരം മൂന്ന്. ദര്‍ഘാസ് ജനുവരി 14 ഉച്ചക്ക് ഒന്ന് വരെ സ്വീകരിക്കും. അന്നേ ദിവസം വൈകുന്നേരം മൂന്നിന് ദര്‍ഘാസ് തുറക്കും.ഫോണ്‍ – 0467 2282933.