കേരള സര്‍ക്കാരിന്റെ നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാമിന്റെ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

അട്ടേങ്ങാനം : 2026 ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി 28 വരെ നടത്തപ്പെടുന്ന കേരള സര്‍ക്കാരിന്റെ പദ്ധതിയായ ‘നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രമിന്റെ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് യു തമ്പാന്‍ നായരുടെ ഭവനത്തില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു സി, കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ജയചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം പി ഗംഗാധരന്‍ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അശ്വനി, സജിത, ലത, മുന്‍ പഞ്ചായത്ത് അംഗം ഇ ബാലകൃഷ്ണന്‍, കൃഷി ഓഫീസര്‍ ഹരിത കെ വി, പഞ്ചായത്ത് അസി.സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ വരയില്‍, റിസോഴ്‌സ് പേഴ്‌സണ്‍ രാമചന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നേരിട്ടുള്ള പൗര ഇടപെടലിലൂടെ സംസ്ഥാന പുരോഗതിയെക്കുറിച്ചുള്ള ഒരു ബ്ലൂപ്രിന്റിനായി ഡാറ്റ ശേഖരണം നടത്തുകയും, ജനങ്ങളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും, ഭാവി ആസൂത്രണം മെച്ചപ്പെടുത്തുകയും ആണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതി പ്രകാരം പഞ്ചായത്തിലെ സന്നദ്ധപ്രവര്‍ത്തകരെ ഉപയോഗിച്ച് കൊണ്ട് വികസന ,ക്ഷേമ പദ്ധതികളില്‍ പൊതുജനങ്ങളുടെ പ്രതികരണം ശേഖരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാറിലേയ്ക്ക് സമര്‍പ്പികക്കും .

Leave a Reply

Your email address will not be published. Required fields are marked *