അറിയിപ്പുകള്‍

അധ്യാപക ഒഴിവ്

പൈവളിഗെ നഗര്‍ ഗവ: ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ മാത്തമാറ്റിക്സ് (ജൂനിയര്‍) അധ്യാപക ഒഴിവ്. ജനുവരി അഞ്ചിന് രാവിലെ 11ന്  സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച. ഫോണ്‍- 9495494840.

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

സമഗ്രശിക്ഷാ കേരളം, കാസറഗോഡ് ജില്ലയിലെ ബി.ആര്‍.സി.കളിലെ ഒഴിവുള്ള എം.ഐ.എസ്. കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം. വാക്ക്-ഇന്‍-ഇന്റര്‍വ്യൂ  ജനുവരി 7ന് രാവിലെ 9.30ന് എസ്.എസ്.കെ. കാസറഗോഡ് ജില്ലാ പ്രോജക്ട് ഓഫീസില്‍ നടക്കും. ബി.ടെക് (സി.എസ്,ഐ.ടി, ഇ.സി.ഇ), എം.സി.എ, എം.എസ്.സി (സി.എസ്,ഐ.ടി) യോഗ്യത ആവശ്യമാണ്. എം.ബി.എ അഭികാമ്യം. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ഹാജരാക്കണം. ഫോണ്‍- 04994-230316.

അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡി യുടെ  കുമ്പളയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് മഞ്ചേശ്വരത്തില്‍  ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (PGDCA – 2 സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (DDTOA  2 സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (DCA)  (1 സെമസ്റ്റര്‍), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (CCLIS ) ( 1 സെമസ്റ്റര്‍) എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

അപേക്ഷകള്‍ www.ihrdadmission.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും മാര്‍ക്ക് ലിസ്റ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കോളേജില്‍ സമര്‍പ്പിക്കേണ്ടതാണ്.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ മെഡിക്കല്‍ ഓഫീസര്‍ (മോഡല്‍ മെഡിസിന്‍) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി ഏഴിന് രാവിലെ 10ന് എന്‍.എച്ച് .എം ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പിയും സഹിതം ഹാജരാകണം.ഫോണ്‍ 04672209466.

 ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

കേരള പി എസ് സി യുടെ ഡ്രൈവര്‍ (ഗ്രേഡ് 2) (എല്‍.ഡി.വി )ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് നേരിട്ടുള്ള നിയമനം ക്യാറ്റഗറി നമ്പര്‍ 621/2024 ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. വിവരങ്ങള്‍ പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരള പി.എസ്.സി യുടെ ഡ്രൈവര്‍ (ഗ്രേഡ് 2)(എച്ച്.ഡി.വി )ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്  ക്യാറ്റഗറി നമ്പര്‍ 623/2024 ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. വിവരങ്ങള്‍ പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരള പി.എസ്.സിയുടെ ഡ്രൈവര്‍ (ഗ്രേഡ് 2)(എച്ച്.ഡി.വി )ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്  ബൈ ട്രാന്‍സ്ഫര്‍ ക്യാറ്റഗറി നമ്പര്‍ 624/2024 ന്റെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. വിവരങ്ങള്‍ പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരള പി.എസ്.സി യുടെ ഡ്രൈവര്‍ (ഗ്രേഡ് 2)(എല്‍.ഡി.വി )ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്  ബൈ ട്രാന്‍സ്ഫര്‍ ക്യാറ്റഗറി നമ്പര്‍ 622/2024 ന്റെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. വിവരങ്ങള്‍ പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

വെസ്റ്റ് എളേരി  ബേബി ജോണ്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ദിവസവേത അടിസ്ഥാനത്തില്‍ എസ്.സി വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഏഴിന് നടത്തും. എസ്.സി വിഭാഗം ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ജനറല്‍ വിഭാഗത്തില്‍ നിന്നുള്ളവരെയും പരിഗണിക്കും. 

യോഗ്യത സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയും ഒരു വര്‍ഷ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയും രണ്ടുവര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍.റ്റി.സി /എന്‍.എ .സിയും മൂന്നുവര്‍ഷ പ്രവര്‍ത്തി പരിചയവും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏഴിന് രാവിലെ 11 ന് ഹാജരാകണം. ഫോണ്‍-04672341666.

Leave a Reply

Your email address will not be published. Required fields are marked *