ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരം ഉറപ്പുവരുത്താന്‍ സാധിച്ചത് കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികളും സര്‍ക്കാര്‍ ജീവനക്കാരും നടത്തിയ കൂട്ടായ പ്രവര്‍ത്തനഫലമായാണെന്ന് എം രാജഗോപാലന്‍ എം.എല്‍.എ പറഞ്ഞു. ഭക്ഷ്യ ഭദ്രത നിയമം 2013 മായി ബന്ധപ്പെട്ട് കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ തല വിജിലന്‍സ് സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. ഭക്ഷ്യ ഭദ്രത നിയമവുമായി ബന്ധപ്പെട്ട് അധികം പരാതികള്‍ ജില്ലയില്‍ വരാറില്ലെന്നും ഒറ്റപ്പെട്ട പരാതികള്‍ തീര്‍പ്പാക്കാന്‍ സാധിക്കുന്നുണ്ടെന്നും യോഗത്തില്‍ അധ്യക്ഷനായിരുന്ന എ.ഡി.എം.പി അഖില്‍ പറഞ്ഞു. ചെള്ളില്ലാത്ത റേഷന്‍ അരി ജനങ്ങള്‍ക്ക് കൊടുക്കാന്‍ സര്‍ക്കാരിനും അത് ഉറപ്പുവരുത്താന്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷനും സാധിച്ചതായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം വി.രമേശന്‍ പറഞ്ഞു. എം.പി യുടെ പ്രതിനിധി അഡ്വക്കേറ്റ് സോജന്‍.ജെ കുന്നേല്‍ സംസാരിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ കെ.എന്‍ ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എം ഷാജു സ്വാഗതവും ടി.നന്ദീഷ് നന്ദിയും പറഞ്ഞു.