മയക്കുമരുന്ന് രഹിത നവ കേരളം – പ്രതിരോധവും പ്രതീക്ഷകളും എന്ന വിഷയത്തില്‍ ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു

വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ നീലേശ്വരം നഗരസഭയുടെ സഹകരണത്തോടെ യുവാക്കള്‍ക്കും പൊതുജനങ്ങള്‍ക്കുമായി കോട്ടപ്പുറം ഇ എം എസ് സ്മാരക മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച് മയക്കുമരുന്ന് രഹിത നവ കേരളം – പ്രതിരോധവും പ്രതീക്ഷകളും എന്ന വിഷയത്തില്‍ ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പി. പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു . നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി.എം സന്ധ്യ അധ്യക്ഷത വഹിച്ചു. സീനിയര്‍ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. സോണി തോമസ് ഓലിക്കന്‍ വിഷയാവതരണം നടത്തി.

വാര്‍ഡ് കൗണ്‍സിലര്‍മാരായ ഷമീന മുഹമ്മദ്, സുരേന്ദ്രന്‍, നീലേശ്വരം നഗരസഭ സെക്രട്ടറി ആയുഷ് ജയരാജ്, KSESA പ്രസിഡന്റ് നിഷാദ് പി നായര്‍, വിമുക്തി മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സ്‌നേഹ കെ എം, വിമുക്തി മെന്റര്‍ ശ്രീ. ഗോവിന്ദന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി. ബിന്ദു രാജ് എന്നിവര്‍ ആശംസ നേര്‍ന്നു. ഹോസ്ദുര്‍ഗ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീ. ജോസഫ് ജെ സ്വാഗതവും നീലേശ്വരം നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ശ്രീ. പ്രകാശന്‍ എ കെ നന്ദിയും പറഞ്ഞു. ജന പ്രതിനിധികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍, നെഹ്‌റു കോളേജിലെ NSS വളണ്ടിയര്‍മാര്‍, ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍, അംഗണ്‍വാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ 150 ഓളം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *