അരവത്ത് തായത്ത് വീട് തറവാട്ടില്‍ വിഷ്ണുമൂര്‍ത്തിയുടെ പുനഃപ്രതിഷ്ഠ 5ന്

പാലക്കുന്ന് :പാലക്കുന്ന് കഴകം അരവത്ത് തായത്ത് വീട് വയനാട്ടുകുലവന്‍ തറവാട്ടില്‍ വിഷ്ണുമൂര്‍ത്തിയുടെ പുനഃപ്രതിഷ്ഠ 5ന് രാവിലെ 8.13നും 9.29 നും മാധ്യേ നടക്കും. തുടര്‍ന്ന് പുത്തരിക്ക് കുലകൊത്തിയ ശേഷം നാഗ പ്രതിഷ്ഠപൂജ. തറവാട് യു എ ഇ പ്രവാസി കൂട്ടായ്മ പണി തീര്‍ത്ത മേല്‍മാടിന്റെ സമര്‍പ്പണം സുനീഷ് പൂജാരി നടത്തും. എസ്എസ്എല്‍ സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയവരെയും സംസ്ഥാന തലത്തില്‍ കലാകായിക മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരെയും അനുമോദിക്കും. 11നാണ് ഇവിടെ പുത്തരികൊടുക്കല്‍ അടിയന്തിരം.
പാലക്കുന്ന് കഴക പരിധിയില്‍ കൂടുതല്‍ അംഗ സംഖ്യയുള്ള തറവാടാണിത്.

Leave a Reply

Your email address will not be published. Required fields are marked *