രാവണേശ്വരം: കോതോളം കര ദുര്‍ഗ്ഗ ഭഗവതി ക്ഷേത്ര ത്തില്‍ നടന്നുവരുന്ന ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ മുതല്‍ വിഷ്ണുമൂര്‍ത്തി, മൂവാളംകുഴി ചാമുണ്ഡി അമ്മ, മുളവന്നൂര്‍ ഭഗവതി എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തി. രാത്രി തിടങ്ങലും രക്തജാതന്‍, മുളവന്നൂര്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി, അടുക്കത്ത് ചാമുണ്ഡി എന്നീ തെയ്യങ്ങളുടെ തോറ്റവും എഴുന്നള്ളത്തും അഞ്ചണങ്ങം ഭൂതം, രക്തജാതന്‍ ദൈവം എന്നിവയുടെ പുറപ്പാടും നടന്നു. കലാപരിപാടികളുടെ ഭാഗമായി മാതൃസമിതിയുടെ ഫ്യൂഷന്‍ ഡാന്‍സും തുടര്‍ന്ന് കാലിക്കറ്റ് മില്ലേനിയം സ്റ്റാര്‍സ് അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് രാവിലെ മുതല്‍ അടുക്കത്ത് ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, മുളവന്നൂര്‍ ഭഗവതി എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തി. വൈകിട്ട് 4 മണിക്ക് മുളവന്നൂര്‍ ഭഗവതിയുടെ തിരുമുടി നിവരും. തുടര്‍ന്ന് ഗുളികന്‍ തെയ്യം അരങ്ങിലെത്തും. വിളക്കിലരിയും നടക്കും. ക്ഷേത്രത്തിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടുകൂടി കളിയാട്ടത്തിന് സമാപനമാകും . ജനുവരി നാലിന് ഉപദേവ സ്ഥാനമായ ചോനാട്ട് കാലിച്ചാന്‍ ദേവസ്ഥാനത്ത് കാലിച്ചാന്‍ ദൈവവും വിഷ്ണുമൂര്‍ത്തിയും അരങ്ങിലെത്തും.