കാസര്‍കോട്: ഡിസംബര്‍ 26 മുതല്‍ തലശ്ശേരി കോണോര്‍ വയല്‍ സ്റ്റേഡിയത്തിലും മാന്യ കെസിഎ സ്റ്റേഡിയത്തിലും വെച്ച് നടക്കുന്ന പത്തൊമ്പത് വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഉത്തര മേഖല അന്തര്‍ ജില്ലാ മത്സരങ്ങള്‍ക്കുള്ള കാസര്‍കോട് ജില്ലാ ടീമിനെ രെഹാന്‍ സ്‌പോര്‍ട്‌സ് ലൈന്‍ നയിക്കും. മുഹമ്മദ് ഫസല്‍ ഖൈസ് ആണ് വൈസ് ക്യാപ്റ്റന്‍. മറ്റ് ടീമംഗങ്ങള്‍: ശ്രീഹരി ശശി, തളങ്കര ആമില്‍ ഹസ്സന്‍, അഹമ്മദ് ഷാബിന്‍ സി, സുശ്രീത് എസ് ഐല്‍, അയാന്‍ മുഹമ്മദ്, ഇഷാന്‍ സാജു, മുഹമ്മദ് ഫായിസ് റാസ, നിഖില്‍ എസ് മാധവ്, മുഹമ്മദ് സജാദ് എ, കെ അഷ്‌ലേഷ്, മുഹമ്മദ് ഷാദിന്‍ സി, ഈശന്‍ സി, മുഹമ്മദ് ഷഹീന്‍ താജുദ്ധീന്‍, സി മുഹമ്മദ് നുസൈം, അബ്ദുള്ള അയ്മാന്‍. ടീം കോച്ച് : അബ്ദുല്‍ ഫാഹിസ് എം എ.
കഴിഞ്ഞ വര്‍ഷത്തെ അന്തര്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ച രെഹന്‍ സ്‌പോര്‍ട്‌സ് ലൈന്‍ കണ്ണൂരിനെതിരെ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ സ്വെഞ്ച്വറി നേടിയിരുന്നു. പ്രശസ്ത ക്രിക്കറ്റ് താരമായിരുന്ന നാച്ചു സ്‌പോര്‍ട്‌സ് ലൈനിന്റെയും അയിഷത്ത് ഫെമിനയുടെയും മകനാണ് രെഹന്‍ സ്‌പോര്‍ട്‌സ് ലൈന്‍. കാസര്‍ഗോഡ് നുള്ളിപ്പാടി സ്വദേശിയാണ്.