തിരുവനന്തപുരം : അവയവാദനത്തിന്റെ മഹത്വവും സാങ്കേതിക വശങ്ങളും പങ്കുവച്ച് സംസ്ഥാനതല നഴ്സിംഗ് കോണ്‍ഫറന്‍സ് നഴ്‌സ്‌കോണ്‍ 2025 സംഘടിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്.എ.ടി ആശുപത്രിയിലെ ക്ലിനിക്കല്‍ നഴ്സിംഗ് എഡ്യൂക്കേഷന്‍ യൂണിറ്റിന്റെ ( സി.എന്‍.ഇ.യു ) ആഭിമുഖ്യത്തിലായിരുന്നു കോണ്‍ഫറന്‍സ്. ഹോട്ടല്‍ റസിഡന്‍സി ടവറില്‍ നടന്ന കോണ്‍ഫറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഡയറക്ടര്‍ ഡോ.ഇ.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പികെ.ജബ്ബാര്‍ മുഖ്യാഥിതിയായി. സര്‍ജിക്കല്‍ ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ.രമേശ് രാജന്‍, യൂറോളജി മേധാവി ഡോ. ഹാരിസ്.സി.എച്ച്, എസ്.എ.ടിയിലെ ചീഫ് നഴ്സിംഗ് ഓഫീസര്‍ ഷാമില.എം.എ തുടങ്ങിയവര്‍ സംസാരിച്ചു. അവയവദാനത്തിന്റെ വിവിധ വശങ്ങളും അണുബാധ പ്രതിരോധത്തിനുള്ള മാര്‍ഗങ്ങളുമായിരുന്നു കോണ്‍ഫറന്‍സിന്റെ പ്രമേയം. ഡോ.രമേശ് രാജന്‍, ഡോ.ഹാരിസ്.സി.എച്ച്, ഡോ.രേഷ്മ തോമസ്, ഡോ.ജസ്സി ജേക്കബ്, ഡോ.സന്തോഷ് കുമാര്‍, ഡോ.അനില്‍ സത്യദാസ്, ഡോ.ബേസില്‍ സജു, ഡോ.അരവിന്ദ്.എസ്, വിനു വിജയന്‍, മായാദേവി, നിസ തുടങ്ങിയ വിദഗ്ദധര്‍ ക്ലാസെടുത്തു. സി.എന്‍.ഇ.യു ചീഫ് കോഓര്‍ഡിനേറ്റര്‍ ആശാലത.ആര്‍.പി സ്വാഗതവും അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ സിമി.എസ്.ബി നന്ദിയും പറഞ്ഞു.