മുളിയാര്‍:– ആലൂര്‍ കള്‍ച്ചറല്‍ ക്ലബ്ബ് സംഘടിപ്പിച്ച 13 മത് ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗില്‍ ഫ്രൈഡേ സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യന്മാരായി, ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് അലൂറ അത്ലറ്റിക് ക്ലബ്ബിനെയാണ് പരാജയപ്പെടുത്തിയത്.
ടൂര്‍ണമെന്റില്‍ ഒരു പരാജയം പോലും അറിയാതെയാണ് ഫ്രൈഡേ സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യന്മാരായത്, ഇസ്മായില്‍ ആലൂരാണ് ഫ്രൈഡേ സ്‌ട്രൈക്കേഴ്‌സിനേ നയിച്ചത്, ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി ഫ്രൈഡേ സ്‌ട്രൈക്കേഴ്‌സിലെ സെല്‍ബുവിനെ തിരഞ്ഞെടുത്തു,ആലൂര്‍ ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗിലെ ടീമിന്റെ ആദ്യ കിരീടമാണ്. ടീം ചാമ്പ്യന്മാര്‍ ആക്കിയ ടീം അംഗങ്ങളെ പ്രത്യേകം ഓണര്‍ സെമീര്‍ ടി യു സി നന്ദി അറിയിച്ചു.