കാഞ്ഞങ്ങാട് : 2025 ഡിസംബര്‍ 21 മുതല്‍ 25 വരെ നടന്നുവരുന്ന രാവണേശ്വരം കോതോളംകര ദുര്‍ഗ ഭഗവതി ക്ഷേത്ര നവീകരണ കലശത്തിന്റെയും ഡിസംബര്‍ 28 മുതല്‍ 31 വരെ യുള്ള ഒറ്റത്തിറ കളിയാട്ട മഹോത്സവത്തിന്റെയും ഭാഗമായി അരവത്ത് കെ യു പത്മനാഭ തന്ത്രിക്കും മറ്റ് ഉപ ആചാര്യന്‍മാര്‍ക്കും ഊഷ്മളമായ ആചാര്യ വരവേല്‍പ്പ് നല്‍കി. ക്ഷേത്ര കവാടത്തില്‍ നിന്നും പൂര്‍ണ്ണ കുംഭ ത്തോടുകൂടിയുള്ള ആചാര്യ വരവേല്‍പ്പില്‍ താലപ്പൊലി മുത്തുക്കുട വാദ്യ മേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടുകൂടി ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു ആനയിച്ചു. തുടര്‍ന്ന് നവീകരണ കലശത്തിനായി തന്ത്രികള്‍ക്ക് ക്ഷേത്ര ഭാരവാഹികള്‍ ചേര്‍ന്ന് ക്ഷേത്രത്തെ ഏല്‍പ്പിക്കുന്ന ചടങ്ങ് നടന്നു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം സി. എച്ച്. കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എന്‍. കുഞ്ഞിക്കേളു നമ്പ്യാര്‍ അധ്യക്ഷനായി. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രമുഖ പ്രഭാഷകന്‍ വി കെ സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ. സബീഷ്, കെ. കെ. സോയ, ക്ഷേത്രം പ്രസിഡണ്ട് എന്‍. അശോകന്‍ നമ്പ്യാര്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, അഡ്വക്കേറ്റ് പി.വി. സുരേഷ്, രവീന്ദ്രന്‍ രാവണേശ്വരം, ഒ. മോഹനന്‍, എ. ബാലന്‍, എ. തമ്പാന്‍, സജിത ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി.വി. ഗോവിന്ദന്‍ സ്വാഗതവും പോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി. പ്രകാശന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ക്ഷേത്രം മാതൃ സമിതിയുടെ മെഗാ തിരുവാതിരയും ശ്രീ മടിയന്‍ കൈകൊട്ടിക്കളി സംഘത്തിന്റെ മിക്‌സഡ് കൈകൊട്ടി കളിയും അരങ്ങേറി.