രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ക്രിസ്മസ് ദിനാഘോഷം നടത്തി.സ്‌കൂളിന്റെ സില്‍വര്‍ ജൂബിലി വര്‍ഷാഘോഷങ്ങളോടനുബന്ധിച്ച് ഇത്തവണ ‘തണലേകിയവര്‍ക്ക് തണലാക്കാന്‍ ഒരു ദിനം” എന്ന ആശയത്തെ ആസ്പദമാക്കി 25 ഗ്രാന്‍ഡ് പാരന്റ്‌സിനോടൊപ്പമായിരുന്നു ക്രിസ്മസ് ആഘോഷം. മാലക്കല്ല് ലൂര്‍ദ്ദ് മാതാ ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാദര്‍ ടിനോ ചാമക്കാലായില്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഗാനങ്ങള്‍, നൃത്തങ്ങള്‍, നാടകരൂപങ്ങള്‍ എന്നിവ ആഘോഷത്തിന് മാറ്റ് കൂട്ടി.
പ്രിന്‍സിപ്പല്‍ ഫാദര്‍ ജോസ് കളത്തിപറമ്പില്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ രവിചന്ദ്ര, ഫാദര്‍ ടിനോ ചാമക്കാലായില്‍ ഫാദര്‍ ബിബിന്‍ വെള്ളാരം കല്ലില്‍, പി ടി എ പ്രസിഡണ്ട് ടിറ്റോ ജോസഫ് എന്നിവര്‍ 25 ഗ്രാന്‍ഡ് പാരന്റ്‌സിനോടൊപ്പം ചേര്‍ന്ന് ക്രിസ്മസ് കേക്ക് മുറിച്ചു. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തത്തോടെ ക്രിസ്മസ് ആഘോഷം സമാപിച്ചു.