അറിയിപ്പുകള്‍

ഗസ്റ്റ് ലക്ചറർ

നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് വിഭാഗത്തിൽ മാനേജ്മെന്റ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 23ന് രാവിലെ 10.30ന് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽവിവരങ്ങൾക്ക്: 0471-2222935, www.gptcnta.ac.in.

മെക്കാനിക്ക് ഒഴിവ്

തിരുവനന്തപുരത്തെ അർദ്ധസർക്കാർ സ്ഥാപനത്തിൽ മെക്കാനിക്ക് തസ്തികയിൽ ഓപ്പൺ, ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്ലിം, ലാറ്റിൻ കാത്തലിക് / ആംഗ്ലോ ഇന്ത്യൻ വിഭാഗങ്ങളിൽ  എട്ടും ഓപ്പൺ, ഈഴവ/തിയ്യ/ബില്ലവ വിഭാഗങ്ങളിൽ രണ്ടും താത്കാലിക ഒഴിവുകളുണ്ട്. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 31നകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2741713.

മെഷീൻ ലേണിംഗിൽ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്

അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന  ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) സ്വതന്ത്രസോഫ്റ്റുവെയർ അധിഷ്ഠിത മെഷീൻ ലേണിംഗ് ഓൺലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജനുവരി 5 മുതൽ ജനുവരി 22 വരെ നീണ്ടുനിൽക്കുന്ന 30 മണിക്കൂർ ദൈർഘ്യമുള്ള പ്രോഗ്രാം ആണിത്. അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രൊഫഷണൽസിനും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ മൂഡിൽ സൗകര്യം ഉപയോഗിച്ചാണ് കോഴ്‌സ് ആവിഷ്‌കരിച്ചിരിക്കുന്നത്.

   വൈകുന്നേരം 6 മുതൽ 8 വരെയായിരിക്കും പരിശീലനം. 50 പേർക്കാണ് പ്രവേശനം. ജനുവരി 1 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും https://icfoss.in/event-details/218. വിശദവിവരങ്ങൾക്ക്: +91 7356610110, +91 471 2413012 / 13 / 14, +91 9400225962.

സർട്ടിഫിക്കറ്റ് പരിശോധന നടത്തും

2025 ജൂൺ വിജ്ഞാപന പ്രകാരം കെ.ടെറ്റ് പരീക്ഷയെഴുതി വിജയിച്ച വിദ്യാർത്ഥികളുടെയും മറ്റ് വർഷങ്ങളിൽ കെ.ടെറ്റ് എഴുതി വിജയിച്ചവരുടെയും അസൽ സർട്ടിഫിക്കറ്റ് പരിശോധന ഡിസംബർ 23, 24, 26, 27, തീയതികളിലായി രാവിലെ 10.30 മുതൽ വൈകിട്ട് 4 വരെ തിരുവനന്തപുരം എസ്.എം.വി. ഗവ. മോഡൽ എച്ച്.എസ്.എസിൽ നടത്തും. അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം വെരിഫിക്കേഷന് എത്തിച്ചേരണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ്

 കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എൽ.ബി.എസ്. സെന്റർ  ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പൂജപ്പുരയിലുള്ള എൽ.ബി.എസ്. ഐടി ഡബ്ല്യു ക്യാമ്പസിലെ പരിശീലന കേന്ദ്രത്തിൽ 2026 ജനുവരി 5 ന് ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം) കോഴ്‌സിന് എസ്.എസ്.എൽ.സി. പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിസംബർ 31 വരെ www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.       

Leave a Reply

Your email address will not be published. Required fields are marked *