വെള്ളിക്കോത്ത്: സര്‍വീസില്‍ നിന്നും പിരിഞ്ഞു പോകുന്ന അജാനൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എച്ച് അനീഷ് കുമാറിന് ഭരണസമിതിയും ജീവനക്കാരും സംയുക്തമായി യാത്രയയപ്പ് നല്‍കി. പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ ഭരണസമിതിയുടെ ഉപഹാരം സെക്രട്ടറിക്ക് നല്‍കിക്കൊണ്ട് സംസാരിച്ചു. തുടര്‍ന്ന് ജീവനക്കാരുടെ വകയായുള്ള ഉപഹാരം ജീവനക്കാരും അസിസ്റ്റന്റ് സെക്രട്ടറി ടി. ഷൈജുവും ചേര്‍ന്ന് നല്‍കി. അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. മീന, കെ. കൃഷ്ണന്‍ മാസ്റ്റര്‍, ഷീബ ഉമ്മര്‍, മെമ്പര്‍മാരായ ഷിജു മാസ്റ്റര്‍, അശോകന്‍ ഇട്ടമ്മല്‍, കെ. വി. ലക്ഷ്മി, സി. കുഞ്ഞാമിന, സിന്ധു ബാബു, ഇര്‍ഷാദ്,കെ. സതി, കെ. രവീന്ദ്രന്‍ ജീവനക്കാരായ കെ. ബിന്ദു, ജിജേഷ് വി ശശീന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു. പിരിഞ്ഞുപോകുന്ന സെക്രട്ടറി കെ. എച്ച്. അനില്‍കുമാര്‍ മറുപടി പ്രസംഗം നടത്തി. അസിസ്റ്റന്റ് സെക്രട്ടറി ഷൈജു സ്വാഗതവും എ. എ. മുഹമ്മദ് സിദ്ദിഖ് നന്ദിയും പറഞ്ഞു.