കാഞ്ഞങ്ങാട് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഉത്തര മേഖല സെമിനാര്‍ നടന്നു. കാഞ്ഞങ്ങാട് റോയല്‍ റസിഡന്‍സിയില്‍ വെച്ച് നടന്ന സെമിനാര്‍ കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കെ. ജി.ഒ. എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി. വിക്രാന്ത് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ കണ്ണൂരില്‍ വച്ച് നടക്കുന്ന കെ. ജി. ഒ. എഫ് സംസ്ഥാന സമ്മേളനത്തിന്റെ ബഹുവര്‍ണ്ണ പോസ്റ്റര്‍ ചന്ദ്രശേഖരന്‍ എംഎല്‍എ വി.കെ സുരേഷ് ബാബുവിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു.
സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി. ബാബു മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങളും വ്യതിയാനങ്ങളും എന്ന വിഷയത്തിലുള്ള സെമിനാറില്‍ കില ഫാക്കല്‍ട്ടി വി.കെ. സുരേഷ് ബാബു വിഷയാവതരണം നടത്തി. കെ. ജി. ഒ എഫ് സംസ്ഥാന കമ്മിറ്റിയംഗം സന്തോഷ് കുമാര്‍ ചാലില്‍ മോഡറേറ്ററായി. കെ ജി. ഒ. എഫ് സംസ്ഥാന ട്രഷറര്‍ എം. എസ്. വിമല്‍ കുമാര്‍, സംസ്ഥാന സെക്രട്ടറി കെ. ബി. ബിജുക്കുട്ടി, ജില്ലാ പ്രസിഡണ്ട് വിശ്വലക്ഷ്മി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി. എം ഹാരിസ് സ്വാഗതവും ജില്ലാ സെക്രട്ടറി എന്‍. സൂരജ് നന്ദിയും പറഞ്ഞു.